Advertisment

വിശിഷ്ടമായ കാവ്യാനുഭൂതികൾ പകർന്നു കൊടുത്ത 'ചിന്താവിഷ്ടയായ സീത'. ചർച്ച നടത്തി

New Update

കോങ്ങാട്:  ലൈബ്രറി കൗൺസിൽ കോങ്ങാട് പഞ്ചായത്ത് നേതൃസമിതിയും, പെരിങ്ങോട് മൊഴി കലാ-സാഹിത്യ സാംസ്കാരിക കൂട്ടായ്മയും ചേർന്ന് കുമാരനാശാന്റെ ഖണ്ഡകാവ്യമായ ചിന്താവിഷ്ടയായ സീതയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് 'ചിന്താവിഷ്ടയായ സീത - സ്ത്രീപക്ഷ വായന' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.

Advertisment

publive-image

പെരിങ്ങോട് കൈരളി ഹാളിൽ നടന്ന ചടങ്ങിൽ വിശ്വനാഥൻ തൃപ്പലമുണ്ട അധ്യക്ഷത വഹിച്ചു. തിരക്കഥാകൃത്തും, പ്രഭാഷകനുമായ വി.കെ.ഷാജി വിഷയാവതരണം നടത്തി. ചിന്താവിഷ്ടയായ സീതയുടെ സമകാലീന സ്ത്രീജീവിതത്തിലെ പ്രസക്തിയെക്കുറിച്ച് പ്രതിപാദിച്ചു.

അക്കാലത്തെ കവിതാവായനക്കാരിൽ ഭിന്നമായ പ്രതികരണങ്ങളാണ് സീതാകാവ്യം സൃഷ്ടിച്ചതെന്ന് സാഹിത്യചരിത്രം പറയുന്നു. സീതാദേവി ജീവിതത്തിന്റെ ഒടുവിൽ തന്റെ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കി നടത്തുന്ന ഈ ആത്മഭാഷണത്തിൽ തീവ്രവേദനയും, ദാർശനികചിന്തകളും, കടുത്ത വിമർശനങ്ങളും അടങ്ങിയിട്ടുണ്ട്.

കോങ്ങാട് പഞ്ചായത്ത് പരിധിയിലുള്ള അംഗവായനശാലകളിൽ നിന്നായി വായക്കാരും, ഗ്രന്ഥശാലാ പ്രവർത്തകരും സെമിനാറിൽ പങ്കെടുത്തു. കെ.എൻ.കുട്ടി കടമ്പഴിപ്പുറം, ശിവശങ്കരൻ പാറശ്ശേരി,

പി.ദിനകരൻ, ടി.നാരായണൻ, പ്രസംഗിച്ചു.

Advertisment