Advertisment

കലാവിഷ്കാരത്തിന്റെ പൂർണത: ചിത്രകലാ ശിബിരം സമാപിച്ചു

New Update

പാലക്കാട്:  പാലക്കാടിന് വർണ്ണവസന്തം തീർത്ത കേരള ചിത്രകലാ പരിഷത്തിന്റെ ചിത്രകലാ ശിബിരത്തിൽ ജില്ലയിലെ ഇരുപതോളം കലാകാരന്മാർ പങ്കെടുത്തു. മോയൻ എൽ.പി സ്കൂളിൽ നടത്തിയ സമാപന സമ്മേളനം ചിത്രകാരൻ എൻ.ജി.ജ്വോൺസ്സൺ ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

ചിത്രകാരൻ രഘുനാഥ് എടത്തറ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഹരീഷ്.വി.എസ് , ജോയ്ന്റ് സെക്രെട്ടറി സുരേഷ് കണ്ണാടി, റ്റ്രെഷറർ മഹേഷ്.ജി. പിള്ളൈ, തുടങ്ങിയവർ സംസാരിച്ചു.

കൃഷ്ണൻ മല്ലിശ്ശേരി,അജിത. കെ. വി, സുരേഷ് ഗോപിക,എൽ. രാമ പരമാത്മ കുമാർ,ലില്ലി വാഴയിൽ, സുനിൽ കുനിശ്ശേരി, അനിൽ. എ, അഞ്ജു മോഹൻദാസ്, സജീഷ്.ആർ, ബിന്ദു കെ, അനിൽ.എ,ബിന്ദു മുണ്ടൂർ, സുനിൽ കുമാർ, അനുപമ നെന്മാറ, മേഘാ ലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.

ക്യാമ്പിൽ രചിച്ച സൃഷ്ടികളുടെ പ്രദർശനവും വിൽപ്പനയും നടന്നു.63 വർഷങ്ങൾക്കു മുമ്പ് രൂപീകൃതമായതാണ് കേരള ചിത്രകലാ പരിഷത്ത് എന്ന പ്രസ്ഥാനം.

publive-image

വ്യത്യസ്തമായ കലാ പ്രവർത്തനങ്ങളിലൂടെ കേരളത്തിലെ കലാകാരന്മാരുടെ സർഗ്ഗ പ്രവർത്തനങ്ങൾക്ക് താങ്ങായും തണലായും വർത്തിച്ച്, നിരവധി അവസരങ്ങൾ ഒരുക്കി പ്രശസ്തരായ പല കലാകാരന്മാരെയും കലാ ലോകത്തിന് കാഴ്ച വച്ച കൂട്ടായ്മയാണിത്.

എല്ലാ മാസവും ചിത്രകലാ ശില്പശാലകൾ നടത്താനും, ചിത്ര പ്രദർശനങ്ങൾ നടത്താനും കാര്യനിർവഹണ സമിതി തീരുമാനിച്ചു.

Advertisment