Advertisment

'ക്ലീൻ മണ്ണാർക്കാട്' നഗര ശുചീകരണവും ബോധവൽക്കരണവുമായി ജെ സി ഐ

New Update

മണ്ണാർക്കാട്:  വിവിധ തരത്തിലുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്ത് മണ്ണാർക്കാടിനെ സാംക്രമിക രോഗഭീഷണിയില്‍ നിന്നു മുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ നഗര ശുചീകരണത്തിന് ജെസിഐ മുന്നിട്ടിറങ്ങി.

Advertisment

publive-image

നഗര സഭയുടെയും ജെസിഐ സൈലന്റ് വാലി ഘടകം സാരഥികളുടെയും നേതൃത്വത്തിൽ വ്യത്യസ്തസ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾ സഹകരിച്ചാണ് സമഗ്ര ശുചീകരണ യജ്ഞം നടത്തിയത്.

പ്ലാസ്റ്റിക് കുപ്പികളും കവറുകളും മറ്റും ശേഖരിക്കാന്‍ എണ്ണൂറോളം കുട്ടികൾ ഒന്നിച്ച് രംഗത്തിറങ്ങി. ബസ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച ചടങ്ങ് എൻ.ഷംസുദ്ദീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

വർഷങ്ങൾക്ക് മുമ്പ് മാലിന്യത്തെ കുറിച്ച് ആരും ചിന്തിച്ചിട്ട് പോലും ഉണ്ടാവില്ല. നാം നഗരവത്കരിക്കപ്പെടുമ്പോള്‍ അനുബന്ധമായി കിട്ടിയ ഒരു വിപത്താണ് പൊതു നിരത്തുകളിൽ എവിടെയും കാണുന്ന ഈ മാലിന്യകൂമ്പാരം.

publive-image

ആഹ്വാനങ്ങൾക്കുപരി കുട്ടികൾ കർമോൽസുകരായി രംഗത്തിറങ്ങിയത് മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.

സി.പി.സുഹൈൽ അധ്യക്ഷനായി. നഗരസഭാ ചെയര്പേർസൺ എം.കെ സുബൈദ,മാസിദ സത്താർ,സുജാത,നുസ്രത്ത്,സിറാജുദ്ദീൻ,ജെസിഐ സോണൽ വൈസ് പ്രസിഡന്റ് ഇല്യാസ് തുടങ്ങിയവർ പങ്കെടുത്തു.

Advertisment