Advertisment

മണ്ണാർക്കാട് ക്ളീൻ സമഗ്ര പദ്ധതിയുടെ പ്രഖ്യാപനവും പ്രി പ്രൈമറി വാർഷികവും

author-image
സമദ് കല്ലടിക്കോട്
Updated On
New Update

മണ്ണാർക്കാട്:  നഗരസഭയിലെ മുഴുവൻ സർക്കാർ വിദ്യാലയങ്ങളും മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നാപ്പിലാക്കാൻ പോകുന്ന 'ക്ലീൻ സമഗ്ര' പദ്ധതിയുടെ ആദ്യഘട്ടത്തിൻ്റെ പ്രഖ്യാപനം മണ്ണാർക്കാട് നഗരസഭ ചെയർപേഴ്സൺ എം.കെ.സുബൈദ നിർവ്വഹിച്ചു. ഇതിൻ്റെ ഭാഗമായി മണ്ണാർക്കാട് ജി.എം.യു.പി സ്കൂളിന് പൈലറ്റ് പ്രോജക് എന്ന നിലക്ക് പതിനൊന്നര ലക്ഷം രൂപ വാഗ്ദാനം ചെയ്യുകയും ചെയ്തു. പ്രിപ്രൈമറി വാർഷികം അവർ ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

Advertisment

publive-image

കുട്ടികളുടെ സർഗ്ഗശേഷി വളർത്തുന്നതിനായി നഗരസഭ നടപ്പിലാക്കുന്ന 'സർഗ്ഗ മിത്ര' പദ്ധതിയുടെ പ്രഖ്യാപനം വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കുമാരി സി.എച്ച് നുസ്റത്ത് നിർവ്വഹിച്ചു. സ്കൂളിൽ പൂർത്തീകരിച്ച പുതിയ സാനിറ്റേഷൻ സൗകര്യങ്ങൾ, ട്രസ്സ് വർക്ക് തുടങ്ങിയവയുടെ ഉദ്ഘാടനം വാർഡ് കൗൺസിലർ കെ. മൻസൂർ നിർവ്വഹിച്ചു.

മികച്ച പ്രിപ്രൈമറി വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനം കൗൺസിലർ പുഷ്പലത വിജയൻ നിർവഹിച്ചു. ചടങ്ങിന് പി.ടി.എ പ്രസിഡൻറ് കെ.പി.അഷറഫ് അധ്യക്ഷത വഹിച്ചു.

ആശംസകൾ നേർന്നു കൊണ്ട് ഷിജി തോമസ്, ഹമീദ്, യൂനുസ്, ഷഫീഖ് റഹ്മാൻ, കെ.മുഹമ്മദാലി മാസ്റ്റർ, സൈമൺ ജോർജ്, അസ്മിൻ നൈല എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ കെ.കെ.വിനോദ് കുമാർ, എം.എൻ.കൃഷ്ണകുമാർ എന്നിവർ സ്വാഗതവും നന്ദിയും പറഞ്ഞു.

Advertisment