Advertisment

പുതിയ സിനിമ സംസ്ക്കാരത്തിനുള്ള തുടക്കമായി കമ്മ്യൂണിറ്റി സിനിമ കളക്ടീവ്

New Update

പാലക്കാട്:  സിനിമയിൽ അറിയപ്പെടുന്ന സ്ത്രീ പ്രൊഫഷണലുകളുടെ സഹകരണത്തോടും സിനിമക്ക് വേണ്ടിയുള്ള 4 ഗ്രൂപ്പുകളുടെ നേതൃത്ത്വത്തിൽ മലയാളത്തില്‍‍ ഉടനെ 2 സിനിമാ പ്രോജക്ടുകള്‍ തുടങ്ങുന്നു.

Advertisment

കേരളീയ സമൂഹത്തില്‍ സ്ത്രീകള്‍ നേരിടേണ്ടി വരുന്ന അനീതികളെക്കുറിച്ചുള്ള തിരിച്ചറിവ് ജനങ്ങളി്ല്‍ എത്തിക്കാനായി, അത്തരം കാര്യങ്ങള്‍ സമൂഹത്തില്‍ ചര്‍ച്ച ചെയ്യിക്കാനായി, ഉള്ള ഈ പദ്ധതികളുടെ ആവശ്യത്തിനായി കഥ, തിരക്കഥ എന്നിവ തയ്യാറാക്കാന്‍ തീരുമാനമായി.

ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ട്, ഈ പ്രോജെക്ടിന്റെ ഭാഗമാകാന്‍ താല്‍പര്യമുള്ള സ്ത്രീകളെ കണ്ടെത്തികൂട്ടായ്മ മുന്നോട്ടു പോകും. ആദ്യ പടിയായി കഥ, തിരക്കഥാ രംഗങ്ങളില്‍ സംഭാവന നല്‍കാന്‍ താല്‍പര്യമുള്ള, കഴിവുള്ള സ്ത്രീകളെ ഒരുമിപ്പിച്ചു ചേര്‍ത്തു വിദഗ്ധരുടെനേതൃത്തത്തില്‍ ഒരു ശില്‍പ്പശാല സംഘടിപ്പിക്കുന്നു.

താല്‍പര്യമുള്ള സ്ത്രീകള്‍ ഈ വാട്സ് ആപ്പ് നമ്പരില്‍ ഏതിലെങ്കിലും ഒന്നിൽ ഉടനെ സന്ദേശം അയക്കുക. അത്തരം ആള്‍ക്കാരെ അറിയുമെങ്കില്‍, അവരില്‍ ഈ സന്ദേശം എത്തിക്കുക. ആദ്യത്തെ 15 പേര്‍‍ക്കായിരിക്കും പ്രവേശനം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കായി ഉണ്ടാക്കുന്ന ഗ്രൂപ്പില്‍ കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കുന്നതായിരിക്കും.

94474 98430, 90053 58702

Advertisment