Advertisment

കൊറോണ ലോക്ക്ഡൗൺ: ഫ്രീക്കന്മാരല്ലാത്തവരും മൂടിയന്മാർ. സ്വയം ബാർബർ ജോലി ഏറ്റെടുത്ത് ജനങ്ങൾ

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്: കൊറോണ ലോക്ക് ഡൗണിനോടനുബന്ധിച്ച് ബാർബർ ഷോപ്പുകളും അടച്ചതോടെ താടിയും മുടിയും വളർന്ന് ചൊറിച്ചിൽ തുടങ്ങിയവർ ഏറെ. തലയും താടിയും ചൊറിഞ്ഞു കൊണ്ടു നടക്കുന്ന ഭർത്താവിനെ കണ്ടപ്പോൾ യുവതിയായ ഭാര്യ ചീർപ്പും കത്രികയും ബ്ലയ്ഡുമായി വന്ന് ഭർത്താവിന് മൂടിയും താടിയും വെട്ടിക്കൊടുത്തു.

Advertisment

publive-image

ഈ ആശയം സമൂഹ വ്യാപനമായി മാറി. അച്ചൻ മകന്റെ മുടിവെട്ടുന്നു - സഹോദരങ്ങളും കൂട്ടുകാരും പരസ്പരം ബാർബർ ജോലി ഏറ്റെടുത്തതോടെ ഇനി ബാർബർ ഷോപ്പുകൾ തുറന്നില്ലെങ്കിലും കുഴപ്പമില്ലെന്ന അഭിപ്രായം പൊന്തി വന്നു.

കട്ടിങ്ങും ഷേവിങ്ങും കൂടി 130 രൂപയോ 150 രൂപയോ ചിലവ് വരുന്ന സ്ഥാനത്ത് ഒരു ബ്ലെയ്ഡിന്റെ കാശു ചിലവു കൊണ്ട് കാര്യം നടത്തി പണവും ലാഭിക്കാമെന്ന് ചിലർ പറഞ്ഞ കമന്റ് ശരിവെക്കയാണ് മറ്റുള്ളവരും.

കട തുറക്കാനാവാത്ത ബാർബർ, ബ്യൂട്ടീഷൻ മേഖലയിലുള്ളവർക്ക് വൻ സാമ്പത്തിക ഞരുക്കമാണ് നേരിടേണ്ടി വരുന്നത്. പലരും പട്ടിണിയിലേക്ക് എറിയപ്പെട്ടു കഴിഞ്ഞതായി ഈ മേഖലയിലുള്ളവർ പറഞ്ഞു.

Advertisment