Advertisment

വിരമിക്കൽ ചടങ്ങ് ഇല്ലാത്തതിനാൽ അധ്യാപകർക്ക് മംഗള ഗാനവുമായി വിനോദ് മാഷ്

New Update

കല്ലടിക്കോട്: ലോകമാകെ കോവിഡ് ജാഗ്രതയിൽ കഴിയുമ്പോൾ, വിരമിക്കൽ ചടങ്ങ് പോലുമില്ലാതെ വിദ്യാലയങ്ങളുടെ പടിയിറങ്ങുന്ന മുഴുവൻ ഗുരുശ്രേഷ്ഠർക്കും ആശംസ ഗീതം എഴുതി ആലപിച്ചിരിക്കുകയാണ് കല്ലടിക്കോട് ജി. എൽ. പി സ്‌കൂളിലെ അദ്ധ്യാപകൻ എം. വിനോദ്.

Advertisment

publive-image

യാത്രയയപ്പ് യോഗമോ, പൂച്ചെണ്ടുകളോ, സ്നേഹോപഹാരമോ ഇല്ലാതെയാണ് ധാരാളം അധ്യാപകർ വിദ്യാലയങ്ങളിൽ നിന്നും പടിയിറങ്ങുന്നത്. ഈ സാഹചര്യത്തിലാണ് ഇങ്ങനെയൊരു കവിത.

ശിഷ്യരും സഹചാരികളും രക്ഷിതാക്കളും യാത്രാ മംഗളം നേരുന്ന കൊച്ചു ഗീതം സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പ്രചരിക്കുന്നത്.

Advertisment