Advertisment

കോവിഡ്: പത്ര ദൃശ്യ ഡിജിറ്റൽ രംഗത്തെ മാധ്യമ പ്രവർത്തകർക്ക് പ്രത്യേക പാക്കേജ് വേണം - കെ ജെ യു

New Update

പാലക്കാട്:  കോവിഡിനെതിരായ പോരാട്ടത്തിൽ കേന്ദ്ര സംസ്ഥാന സർക്കാറുകൾക്കൊപ്പം പൊതു സമൂഹത്തെ ബോധവൽക്കരിക്കുന്നതിനും ആവശ്യമായ മാർഗ നിർദേശങ്ങളോടെയും, കോവിഡിനെ കുറിച്ചു വ്യക്തമായ അവബോധം സൃഷ്ടിക്കാനും രാത്രിയും പകലും ആരോഗ്യ വകുപ്പ് പോലീസ് തുടങ്ങിയ ഉദ്യോഗസ്ഥരെ പോലെ അക്ഷീണം പ്രവർത്തിക്കുന്ന പത്ര ദൃശ്യ ഡിജിറ്റൽ രംഗത്തെ മാധ്യമപ്രവർത്തകർക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ട്രേഡ് യൂണിയൻ സംഘടനയായ കേരള ജേർണലിസ്റ്റ്സ് യൂണിയൻ കേന്ദ്ര - സംസ്ഥാന സർക്കാറുകളോട് അഭ്യർഥിച്ചു.

Advertisment

കേന്ദ്ര-സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന്റെ പരിധിയിൽ പത്ര-ദൃശ്യ- ഡിജിറ്റൽ മാധ്യമ രംഗത്ത് തൊഴിലെടുക്കുന്നവരെക്കൂടി ഉൾപ്പെടുത്തണം.

മഹാഭൂരിപക്ഷമുള്ള ഈ വിഭാഗത്തെക്കൂടി പാക്കേജിന്റെ പരിധിയിൽ കൊണ്ടുവരണമെന്നും ഇൻഷുറൻസ് പദ്ധതിയിൽ സംരക്ഷണം നൽകണമെന്നും സംസ്ഥാന പ്രസിഡന്റ് ബഷീർ മാടാല ആവശ്യപ്പെട്ടു.

ഈ ആവശ്യമുന്നയിച്ച് സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ് കുമാർ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

Advertisment