Advertisment

സിപിഐ കോങ്ങാട് മണ്ഡലം ആസ്ഥാന മന്ദിരം. ഉദ്ഘാടനം നാളെ

New Update

തച്ചമ്പാറ: തച്ചമ്പാറയിൽ പുതുതായി പണികഴിപ്പിച്ച സിപിഐ കോങ്ങാട് മണ്ഡലം കമ്മിറ്റി ഓഫീസ് (സി. അച്യുതമേനോൻ സ്മാരക മന്ദിരം) ശനിയാഴ്ച അഞ്ചിന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.

Advertisment

ഇതോടൊപ്പമുള്ള കെ.വി.ശ്രീധരൻ സ്മാരക ഹാൾ സി പി ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.ഇ.ഇസ്മായിൽ ഉദ്ഘാടനം ചെയ്യും. ആധുനിക കേരളത്തിന്റെ ചരിത്രത്തിൽ സുവർണ ലിപികളിൽ അടയാളപ്പെടുത്തിയ നാമമാണ് സി. അച്യുതമേനോന്റേത്.

publive-image

സിപിഐ നേതാവും എഴുത്തുകാരനും ക്രാന്തദർശിയായ ഭരണാധികാരിയുമായിരുന്നു സി. അച്യുതമേനോൻ. കേരളപ്പിറവിക്കുശേഷം സംസ്ഥാനം കൈവരിച്ച പല നേട്ടങ്ങളുടെയും പിന്നിൽ അദ്ദേഹത്തിന്റെ ദീർഘവീക്ഷണവും ഭരണപാടവവും തെളിഞ്ഞുകാണാം.

ഉദ്ഘാടനത്തോടനുബന്ധിച്ച് പൊതു സമ്മേളനവും പ്രകടനവുമുണ്ടാകും. സിപിഐ ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജ് അധ്യക്ഷനാകും.

സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി.ചാമുണ്ണി, നിയമസഭ ചീഫ് വിപ്പ് കെ.രാജൻ, പി.ചിന്നക്കുട്ടൻ, വിജയൻ കുനിശ്ശേരി,ജോസ്‌ബേബി,പി.ശിവദാസൻ,പി.മണികണ്ഠൻ,ജോർജ് തച്ചമ്പാറ തുടങ്ങിയവർ പ്രസംഗിക്കും.

രാത്രി ഏഴുമണിക്ക് മനോജ് നാരായൺ സംവിധാനം ചെയ്ത കെപിഎസി യുടെ 'മരത്തൻ1892'നാടകാവതരണവുമുണ്ടാകും.

Advertisment