Advertisment

സിപിഐ ദേശീയ കാമ്പയിൻ കോങ്ങാട് മണ്ഡലം ജാഥക്ക് തുടക്കമായി

New Update

കരിമ്പ:  'മോദിയെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യമുയര്‍ത്തി സിപിഐ സംഘടിപ്പിക്കുന്ന ദേശീയ കാമ്പയിന്റെ ഭാഗമായുള്ള കോങ്ങാട് മണ്ഡലംതല പ്രചരണ ജാഥകള്‍ക്ക് ആവേശകരമായ തുടക്കം. കല്ലടിക്കോട് ദീപ സെന്ററിൽ നടന്ന പ്രചരണ ജാഥ സിപിഐ ദേശീയ കൗൺസിൽ അംഗം കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

കെ.വി.ജയപ്രകാശ് അധ്യക്ഷത വഹിച്ചു. നാലരവർഷത്തെ മോദി ഭരണം നിരാശമാത്രമാണ് രാജ്യത്തിനു സമ്മാനിച്ചത്.കാർഷിക കടങ്ങൾ എഴുതി തള്ളുമെന്നും വരുമാനം ഇരട്ടിയാക്കുമെന്നുള്ള വാഗ്ദാനം പാലിക്കപ്പെട്ടിട്ടില്ല.ഓരോ വർഷവും അധിക തൊഴിൽ നൽകുമെന്ന്പറഞ്ഞ മോദിസർക്കാർ ഉള്ള തൊഴിൽ ഇല്ലാതാക്കി. ജനങ്ങളുടെ മൗലികാവകാശങ്ങള്‍ ഒന്നൊന്നായി കവര്‍ന്നെടുക്കുകയാണ് - പ്രസംഗകർ പറഞ്ഞു.

ജാഥാക്യാപ്റ്റൻ മണികണ്ഠൻ പൊറ്റശ്ശേരി, സി പി ഐ ജില്ല എക്സി.മെമ്പർ പി.ശിവദാസൻ,രാധാകൃഷ്ണൻ. കെ, കെവിസി മേനോൻ,പി.ചിന്നക്കുട്ടൻ,കെ.വി.മാണി,ജോർജ് തച്ചമ്പാറ,വി കെ.ശിവാന്ദൻ,സി.പി.ഉമർ,എ കെ ശാന്തകുമാരി,എം.എം.തങ്കച്ചൻ തുടങ്ങിയവർ മണ്ഡലംതല ജാഥ യോഗത്തിൽ സംസാരിച്ചു.

Advertisment