Advertisment

സി.പി.എമ്മിൽ ചേർന്നവർക്ക് സ്വീകരണം നാളെ

New Update

തച്ചമ്പാറ:  കോങ്ങാട് മണ്ഡലം സെക്രട്ടറി കെ.കെ. രാജൻമാസ്റ്ററുടെ നേതൃത്വത്തിൽ സി.പി ഐയിൽ നിന്നും രാജിവെച്ച് സി.പി.എമ്മിൽ ചേർന്നവർക്കുള്ള സ്വീകരണം ഒക്ടോബർ 26ന് വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് തച്ചമ്പാറ സെന്ററിൽ നടക്കും.

പൊതുയോഗം സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലൻ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രൻ, ജില്ലാ സെക്രട്ടറിയേറ്റംഗം പി.കെ.ശശി എംഎൽഎ, ഏരിയാ കമ്മിറ്റി സെക്രട്ടറി യു.ടി. രാമകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിക്കും. പൊതുയോഗത്തിന്റെ മുന്നോടിയായി എടായ്ക്കലിൽ നിന്നും പ്രകടനവും ഉണ്ടായിരിക്കും.

Advertisment