Advertisment

'കേരള പോലീസ് ചരിത്രവും ഘടനയും' വിദ്യാർത്ഥികളുമായി മുഖാമുഖം നടത്തി

New Update

കല്ലടിക്കോട്:  കേരളാ പോലീസ് ചരിത്രം, ഘടന, പോലീസ് സ്റ്റേഷനുകളിലെ പുതിയ സംവിധാനങ്ങളും സേവനങ്ങളും പ്രവര്‍ത്തന രീതിയുമെല്ലാം വിദ്യാര്‍ത്ഥികള്‍ക്ക് മനസിലാക്കി കൊടുക്കുന്നതിനായി കല്ലടിക്കോട് ദർശന കോളേജിൽ മുഖാമുഖം നടത്തി.

Advertisment

publive-image

കേരള പിറവിയുടെയും പോലീസ് സേന രൂപീകരണത്തിന്റെയും അറുപത്തിരണ്ടാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മുഖാമുഖം എസ്.ഐ. എം.ബിജു ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ, സമൂഹത്തില്‍നിന്നും സ്ത്രീകള്‍ നേരിടുന്ന സുരക്ഷ പ്രശ്‌നങ്ങള്‍, പുറത്തുപറയാന്‍ മടിക്കുന്ന പ്രശ്‌നങ്ങള്‍ അങ്ങനെ എന്തുപ്രശ്‌നങ്ങളും നിർഭയംതുറന്നു പറയാൻ ജനമൈത്രി പോലീസിൽ പ്രത്യേക സംവിധാനമുള്ളതായി എസ്.ഐ.പറഞ്ഞു.

കേസിന്റെ നടപടികൾ,അന്വേഷ ണ രീതികൾ, പോലീസ് സ്റ്റേഷനിലെ വിവിധ വകുപ്പുകൾ,ഘടന,വേഷം,ലാത്തിയും,തോക്കും,ജയിലും,തുടങ്ങിയകാര്യങ്ങളിൽ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു.

publive-image

ജനമൈത്രി സംവിധാനം എന്ന വിഷയത്തിൽ ജനമൈത്രി സിആർഒ രാജ്‌നാരായണനും, സൈബർ സുരക്ഷ എന്ന വിഷയത്തിൽ സിപിഒ ഉല്ലാസ് എന്നിവർ ക്ലാസെടുത്തു. കോളേജ് പ്രിൻസിപ്പൽ സി.എം.രാധാകൃഷ്ണൻ അധ്യക്ഷനായി. സമിതി അംഗങ്ങളായ സുജിത്ത്,രാജേഷ്,നിഷാന്ത് തുടങ്ങിയവർ പങ്കെടുത്തു.

ജനമൈത്രി സമിതി പ്രസിഡന്റ് സമദ് കല്ലടിക്കോട് സ്വാഗതവും, വിദ്യാർത്ഥി പ്രതിനിധി അസ്‌ല നന്ദിയും പറഞ്ഞു

Advertisment