Advertisment

ദാറുൽ അർഖം യൂത്ത് ലേണിങ് ഹബ് പാലക്കാട് ചാപ്റ്റർ തുടക്കമായി

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

പാലക്കാട്: യുവാക്കളിൽ വൈജ്ഞാനിക വളർച്ച ലക്ഷ്യമാക്കി ആരംഭിച്ച ദാറുൽ അർഖം യൂത്ത് ലേണിങ് ഹബ്ബിന് പാലക്കാട്ട് തുടക്കമായി.  വ്യവസ്ഥാപിമായ ഇസ്ലാമിക പഠനത്തിന് യുവാക്കൾക്ക് അവസരമൊരുക്കുന്ന സംവിധാനം സമൂഹത്തിന് പ്രതീക്ഷനൽകുന്ന മുന്നേറ്റമാണെന്ന് ജംഇയ്യത്തുൽ ഉലമ സാംസ്ഥാന ഓർഗനൈസർ ശംസുദ്ദീൻ അൽ ഖാസിമി പറഞ്ഞു.

publive-image

നഹ്ജുറഷാദ് ഇസ്ലാമിക് കോളേജ് ലക്ചർ ശുഹൈബ് ഹുദവി മുഖ്യാഥിതി ആയിരുന്നു. ജില്ലാ കൺവീനർ ലുഖ്മാൻ ആലത്തൂർ അധ്യക്ഷനായിരുന്നു. ബഷീർ ഹസൻ നദവി, ബുശൈർ ശർഖി എന്നിവർ സംസാരിച്ചു. അസി.കൺവീനർ നൌഷാദ് ആലവി സ്വാഗതവും റിയാസ് മേലേടത്ത് നന്ദിയും പറഞ്ഞു.

Advertisment