Advertisment

പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാസ്ക്കും സാനിറ്റൈസറും നൽകി ദയ ചാരിറ്റബിൾ ട്രസ്റ്റ്

New Update

പാലക്കാട്:  കോവിഡ് 19 കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി 2000 മാസ്ക്കുകൾ , 25 ലിറ്റർ സാനിറ്റൈസർ , ഹാൻഡ് വാഷിംഗ് ലോഷൻ എന്നിവ നൽകി ദയ ചാരിറ്റബിൾ ട്രസ്റ്റ് പെരുങ്ങോട്ടുകുറുശ്ശി മാതൃകയായി.

Advertisment

publive-image

ജില്ലാ ആശുപത്രിയിൽ നടന്ന ചടങ്ങിൽ ദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഇ ബി രമേഷിൽ നിന്നും ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ രമാദേവി ഏറ്റുവാങ്ങി.

നഴ്സിംഗ് സൂപ്രണ്ട് വേലുമണി, ഹെഡ് നഴ്സുമാരായ സാഹിറ കെ എസ് , ബിന്ദു കെ കെ ദയ ചാരിറ്റബിൾ ട്രസ്റ്റ് അഡ്മിൻ പാനലംഗം ശങ്കർജി കോങ്ങാട് , പത്മനാഭൻ എം , പ്രസാദ് കുഴൽമന്ദം ജനാർദ്ദനൻ വി, ജയപ്രകാശ് തേങ്കുറുശ്ശി എന്നിവർ പങ്കെടുത്തു.

Advertisment