Advertisment

സഹജീവികളുടെ മനസ്സിൽ ആഘോഷപൂക്കളം തീർത്ത് ദയയുടെ വേറിട്ട ഓണം പരിപാടികൾ

author-image
സമദ് കല്ലടിക്കോട്
Updated On
New Update

കോങ്ങാട്: കണ്ണിനും കാതിനും ഇമ്പമാർന്ന പാട്ടുകൾ പാടി സദസ്സിനെ കയ്യിലെടുത്ത പ്രവാസി ഗായക സംഘമായ ശ്രീരാഗം ഡാൻസ് &മ്യുസിക്, 10 കിലോ സൂപ്പർ ഫൈൻ അരിയും കുത്താംപുള്ളി ഓണപുടവയും അടക്കം 25 ഇനം സാധനങ്ങൾ അടങ്ങിയ ഓണകിറ്റുകൾ 225 പേർക്ക്.

Advertisment

publive-image

സദ്യയിലും സഹായങ്ങളിലും കലാപരിപാടികളിലും വ്യത്യസ്തത. കോങ്ങാട് സംഘടിപ്പിച്ച ദയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഓണാഘോഷമാണ് ഇത്തരം വേറിട്ട പരിപാടികളിലൂടെ തനിമ പുലര്‍ത്തിയത്. സാംസ്ക്കാരിക പ്രവർത്തകൻ കെ.പി.എസ് പയ്യനെടം ഉദ്ഘാടനം ചെയ്തു. ദയ ചെയർമാൻ ഇ.ബി.രമേഷ് അധ്യക്ഷനായിരുന്നു.

അശരണർക്കൊപ്പമുള്ള ദയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഓണം പരിപാടികൾ ഇത്തവണയും നാലിടങ്ങളിലാണ്. മാതൃകാപരമായ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള ഈ കൂട്ടായ്മ സെപ്റ്റംബർ 14ന് ലക്കിടി പോളി ഗാർഡനിലെ അന്തേവാസികൾക്കൊപ്പവും ഓണാഘാഷം നടത്തുന്നുണ്ട്.

publive-image

കോങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ പി. ലത, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുനിത കൃഷ്ണൻ, റിട്ടയേർഡ് ഡെപ്യുട്ടി കളക്ടർ വിജയാംബിക വെങ്കിട്ടരാമൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. മോഹനൻ കാരിയോടത്ത്, രമണി റ്റീച്ചർ, ഷൈനി രമേശ്‌, അജിത് നാരങ്ങലിൽ, സീതതമ്പി, ദീപ ജയപ്രകാശ്, കെ.എസ്.ഹരികുമാർ, എന്നിവർ പ്രസംഗിച്ചു. ശങ്കർജി കോങ്ങാട് സ്വാഗതവും ഹരിദാസ്.കെ.ആർ.നന്ദിയും പറഞ്ഞു.

Advertisment