Advertisment

കണ്ണന്റെ കരൾ കാത്തതിന് ദയക്ക് ഒരു നാടിന്റെ ആദരം

New Update

ഒറ്റപ്പാലം:  ചേലക്കര മണ്ഡലത്തിലെ പഴയന്നൂർ പഞ്ചായത്തിലെ എളനാട്‌ കണ്ണൻ എന്ന പാവപ്പെട്ട കുടുംബനാഥന്റെ കരൾ മാറ്റി വെക്കൽ എന്ന വലിയ ദൗത്യം വിജയകരമായി പൂർത്തിയായതിന്റെ ആഘോഷത്തിലായിരുന്നു ഒരു നാട് മുഴുവൻ.

Advertisment

കണ്ണന്റെ കരൾമാറ്റ ശസ്ത്രക്രിയക്ക് വേണ്ട ചികിത്സ സഹായ നിധിക്ക് സാധ്യമായതെല്ലാം ചെയ്തത് പാലക്കാട് പെരിങ്ങോട്ടുകുർശ്ശി ആസ്ഥാനമായി പ്രവർത്തിക്കുന്ന ദയ ചാരിറ്റബിൾ ട്രസ്റ്റായിരുന്നു. ചേലക്കര എം.എൽ.എ. യു.ആർ. പ്രദീപ്‌ സ്നേഹ സംഗമം ഉദ്ഘാടനം ചെയ്തു.

publive-image

എളനാട്‌ ചികിത്സാ സഹായ നിധി എന്ന പേരിൽ രൂപം നൽകിയ കണ്ണന്റെ ചികിത്സ ഫണ്ടിലേക്ക് 30,24,501രൂപയാണ് ആകെ സമാഹരിച്ചത്. പഴയന്നൂർ എന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഗ്രാമത്തിൽ കോങ്ങാട്‌ നിന്നും കോട്ടയത്ത്‌ നിന്നും കൊടുവായൂരിൽ നിന്നും ചിറ്റൂരിൽ നിന്നും ഒറ്റപ്പാലത്ത്‌ നിന്നും എത്തിയ നൂറുകണക്കിനു ദയ പ്രവർത്തകരും നന്മനിറഞ്ഞ നാട്ടുകാരും ചേർന്ന് ആയിരത്തിലധികം പേർ 76 സ്ക്വാഡുകളായി വെറും 6 മണിക്കൂർ കൊണ്ട്‌ ബക്കറ്റുപിരിവിലുടെ മാത്രം നേടിയത്‌ പത്തര ലക്ഷത്തോളംരൂപയായിരുന്നു.

നാട്ടുകാരുടെ പ്രാർത്ഥനയ്ക്കും കൂട്ടായ പ്രവർത്തനത്തിനും ഫലമുണ്ടായി. ഇപ്പോൾ ചികിത്സക്കു ശേഷം കണ്ണൻ പഴയ ജീവിതത്തിലേക്ക് മടങ്ങി വരികയാണ്. എളനാട് ഗ്രാമത്തിലെ എല്ലാ ജനങ്ങളേയും ജാതി മത കക്ഷിരാഷ്ടീയത്തിനു അതീതമായി ഒരു കുടക്കീഴിൽ അണിനിരത്താൻ കഴിഞ്ഞു എന്നുള്ളതും ദയ നേതൃത്വം നൽകിയ കാരുണ്യകൂട്ടായ്മയുടെ വിജയമായിരുന്നു.

publive-image

കണ്ണന്റെ കരൾ മാറ്റി വെക്കാൻ ഒരേ മനസ്സോടെ പ്രവർത്തിച്ചവർ വീണ്ടും ഒത്തുകൂടിയതാവട്ടെ പുതിയ ആശ്വാസപ്രവർത്തനത്തിന്റെ തീരുമാനങ്ങളുമായി. എളനാട്‌ ഐഷ ഓഡിറ്റോറിയത്തിൽ ദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഇ.ബി.രമേശ്സ്‌നേഹാദരം ഏറ്റുവാങ്ങി.

ടി.മുകുന്ദൻ അദ്ധ്യക്ഷനായി. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. തങ്കമ്മ, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശോഭനാരാജൻ, ഇ.എൻ.വാസുദേവൻ, ഇ.വേണുഗോപാലമേനോൻ, പി.കെ.മണികണ്ഠൻ, കെ.യു.ഷാജി, നിർമ്മല, സേതു, പി.കെ ഹംസ, വീൽചെയർ മോട്ടിവേറ്റർ ഗണേഷ്‌ കൈലാസ്‌, ഓർഗൺ ഡോണേർസ്‌ അസ്സോസിയേഷൻ സ്റ്റേറ്റ്‌ ലീഡർ അജിത്‌ നാരങ്ങലിൽ, 68 തവണ രക്തം ദാനം ചെയ്ത കോട്ടയം വർഗ്ഗീസ്‌ ജോൺ, കണ്ണനു കരൾ പകുത്തുനൽകിയ സഹോദരൻ വി.ആർ.ശശി, ശങ്കർജി കോങ്ങാട്‌, ഷൈനി രമേഷ്‌, സീതാതമ്പി, ദീപാജയപ്രകാശ്‌ തുടങ്ങിയവരുടെ സാന്നിദ്ധ്യവും വാക്കുകളും കാരുണ്യ പ്രവർത്തനത്തിന് പുതുമാനങ്ങൾ നൽകി.

Advertisment