Advertisment

ദേശബന്ധു ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റ് ഊർജ സംരക്ഷണ സംവാദത്തിൽ അതിഥിയായി അന്താരാഷ്ട്ര എനർജി ഫോറം ഉദ്യോഗസ്ഥൻ

author-image
സമദ് കല്ലടിക്കോട്
Updated On
New Update

തച്ചമ്പാറ:  പാരമ്പര്യ പാരമ്പര്യേതര ഊർജ മേഖലയിലെ നൂതന ആശയങ്ങളെപ്പറ്റിയുള്ള സംവാദവുമായി ദേശബന്ധു ഹയർ സെക്കന്ററി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് വളണ്ടിയർമാർ. അന്താരാഷ്ട്ര എനർജി ഫോറം അംഗം ഇബ്രാഹീം സുബ്ഹാനുമായിട്ടായിരുന്നു സംവാദം.

Advertisment

publive-image

പരിസ്ഥിതിയെ നശിപ്പിക്കാതെ തന്നെ ആവശ്യതകള്‍ നിറവേറ്റാമെന്ന് മികച്ച രീതിയില്‍ ലോകത്തെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളാണ് നമ്മുടെ രാജ്യം കൈക്കൊള്ളേണ്ടത്. ഭൂമിയിൽ നാമനുഭവിക്കുന്ന ബഹുഭൂരിപക്ഷം ഊർജ്ജവും സൂര്യനിൽ നിന്നാണ്.

publive-image

സാമൂഹ്യ പ്രതിബദ്ധതക്കായി മനുഷ്യൻ ചില നിയമങ്ങൾക്കു വിധേയനാകേണ്ടിയിരിക്കുന്നു. ഇബ്‌റാഹീം സുബ്ഹാൻ പറഞ്ഞു. സംവാദം സ്കൂൾ പി.ടി.എ.പ്രസിഡന്റ് എം.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

സ്കൂൾ പ്രിൻസിപ്പാൾ വി.പി. ജയരാജൻ അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ മാത്യു കല്ലടിക്കോട്, തെരേസാ തോമസ്, അലീനാ റെജി, ഗോഗുൽ, ആദർശ്, അഖില എന്നിവർ പ്രസംഗിച്ചു.

Advertisment