Advertisment

അന്തരീക്ഷ ശുചീകരണം ആയുർവേദത്തിലൂടെ.. ധൂപ ചൂർണ്ണം വിതരണത്തിനും ബോധവൽക്കരണത്തിനും ഔഷധ വണ്ടി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്:   അണുക്കളുടെ സാന്ദ്രത കുറയ്ക്കാനും കൊതുക് നശീകരണത്തിനും സഹായകമായ ധൂപചൂർണ്ണ വിതരണത്തിന് മികച്ച ക്രമീകരണമാണ് പഞ്ചായത്ത് ഏർപ്പെടുത്തിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി എല്ലാ വാർഡുകളിലും ഔഷധവണ്ടി പ്രയാണം നടത്തും. പ്രചാരണ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കെ വി വിജയദാസ് എം എൽ എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ജയശ്രീ അധ്യക്ഷയായി.

Advertisment

publive-image

വൈകീട്ട് ഒരുമണിക്കൂർ നേരം വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് അപരാജിത ചൂർണ്ണം പുകച്ചാണ് കൊതുക് നിവാരണ 'ധൂപ സന്ധ്യ' പഞ്ചായത്തിൽ പൂർണ്ണമായും നടത്തുക. മഴക്കാല രോഗങ്ങളും പ്രതിരോധവും' എന്ന വിഷയത്തിൽ ക്ലാസും ചർച്ചയും നടന്നു. ആരോഗ്യ-രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ജനങ്ങൾക്കിടയിൽ നിരന്തര അവലോകനവും തുടർപ്രവർത്തനങ്ങളുമാണ് നടത്തുന്നത്.

publive-image

സമൂലമായ ആരോഗ്യം കാത്തുപരിപാലിക്കുവാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഡോ.മനോജ്, ഡോ.രമ്യാ രാജേഷ് ക്ലാസെടുത്തു. ഡോക്ടർമാരായ ബോബി മാണി,വിൻസി,പത്മസുകന്യ, എച് എം സി പ്രതിനിധി പി.ജി.വത്സൻ,ജിമ്മി മാത്യു തുടങ്ങിയവർ സംസാരിച്ചു. കുടുംബശ്രീ അംഗൻവാടി ആശ പ്രവർത്തകർ വാർഡ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.

ഇടക്കുർശി മെഡിക്കൽ സെന്റർ കരിമ്പ ആയുർവേദാശുപത്രിക്ക് നൽകിയ ആരോഗ്യപരിശോധന ഉപകരണങ്ങൾ ചടങ്ങിൽ എം എൽ എ ഏറ്റുവാങ്ങി.

Advertisment