പാലക്കാട്: നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രണ്ടാം തവണയും കേന്ദ്രത്തിൽ അധികാരത്തിലേറിയതുമായി ബന്ധപ്പെട്ട് ഭാരതീയ ജനതാ പാർട്ടി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഹ്ലാദ പ്രകടനം. ചിന്മയ ജംഗ്ഷൻ(വിക്ടോറിയ കോളേജ് പരിസരം) മുതൽ അഞ്ചുവിളക്ക് വരെയാണ് ആഹ്ലാദ പ്രകടനം നടന്നത്.
പ്രസ്തുത പരിപാടിയിൽ ബിജെപി ജില്ല അദ്ധ്യക്ഷൻ അഡ്വ.ഇ.കൃഷ്ണദാസ്, ബിജെപി ജില്ലാ കമ്മിറ്റി അംഗം വി.നടേശൻ, കർഷകമോർച്ച ജില്ല അധ്യക്ഷൻ കെ.ശിവദാസ് കണ്ണാടി, പാലക്കാട് മണ്ഡലം പ്രസിഡണ്ട് കെ.വി.വിശ്വനാഥൻ, ജനറൽ സെക്രട്ടറി എം.സുനിൽ, മലമ്പുഴ മണ്ഡലം പ്രസിഡണ്ട് ഷണ്മുഖൻ.എൻ, ജനറൽ സെക്രട്ടറി പി.ബി.പ്രതാപൻ, കൗൺസിലർ സി.മധു,
ഒബിസി മോർച്ച പാലക്കാട് മണ്ഡലം പ്രസിഡണ്ട് ജി.പ്രഭാകരൻ, മറ്റ് ഭാരവാഹികളായ ദേവദാസ് മാത്തൂർ, കണ്ണൻ കോഴിപറമ്പ്, മഹിളാമോർച്ച ഭാരവാഹികളായ ഷീബ, കോമളം, ശ്രീജ രാജേന്ദ്രൻ തുടങ്ങിയവർ നേതൃത്വ൦ നൽകി.