Advertisment

പാലക്കാട്‌ ജില്ലാ മുസ്ലിം ലീഗ് പ്രവർത്തക സമിതി ക്യാമ്പ് ധോണിയിൽ നടന്നു

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്‌:  പാലക്കാട്‌ ജില്ലാ മുസ്ലിം ലീഗ് പ്രവർത്തക സമിതി ശില്പശാല ധോണി സ്റ്റാർട്ടിൽ സംസ്ഥാന ലീഗ് ജനറൽ സെക്രട്ടറി കെ പി എ മജീദ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് കളത്തിൽ അബ്ദുള്ള അധ്യക്ഷത വഹിച്ചു.

Advertisment

publive-image

ജില്ലയിലെ മുസ്‌ലിം ലീഗ് പ്രവർത്തനം വിപുലപ്പെടുത്താൻ സംഘടനാ ശാക്തീകരണ പദ്ധതികള്‍ ചർച്ച ചെയ്തു. ത്രിതല തദ്ദേശ സ്വയം ഭരണ തെരെഞ്ഞെടുപ്പിനു സജ്ജമാകാനും ജില്ലാ പ്രവർത്തക സമിതി യോഗം ചർച്ച ചെയ്തു. രാജ്യത്തെ ന്യൂനപക്ഷ, പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് രാഷ്ട്രീയവും സാമൂഹികവുമായ പിന്‍ബലവും പ്രത്യാശയും പകരുന്ന വ്യത്യസ്ത പ്രമേയങ്ങൾ അവതരിപ്പിച്ചു.

മതേതരവും സാംസ്‌കാരികവുമായ പാരമ്പര്യം മുറുകെപിടിച്ച് രാജ്യത്തിന്റെ വളര്‍ച്ചക്കും വികാസത്തിനും സമാധാനത്തിനും സഹായകമായ കർമ പദ്ധതികൾ അവലോകനം ചെയ്തു. അഡ്വ. എൻ ഷംസുദ്ധീൻ എം എൽ എ, സി എ എം എ കരീം സാഹിബ്‌, സി എച്ച് റഷീദ്, മരക്കാർ മാരായമംഗലം, പി എ തങ്ങൾ, എം എം ഹമീദ് സാഹിബ്‌ തുടങ്ങിയ നേതാക്കളും ജില്ല മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗങ്ങളും സംബന്ധിച്ചു.

Advertisment