Advertisment

ജില്ലാ സ്കൂൾ കലോത്സവം തച്ചമ്പാറയിൽ: ലോഗോ പ്രകാശനം ചെയ്തു

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്: നവംബർ 14 മുതൽ 16 വരെ തച്ചമ്പാറ ദേശബന്ധു ഹയർസെക്കന്ററി സ്കൂളിൽ നടക്കുന്ന 60-ാമത് പാലക്കാട് റവന്യൂ ജില്ലാ കേരളാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ ജനറൽ കൺവീനർ വിദ്യാഭ്യാസ ഉപഡയറക്ടർ പി.കൃഷ്ണൻ മണ്ണാർക്കാട് ഡി.ഇ.ഒ പി. അബ്ദുൽ മജീദിന് നൽകി പ്രകാശനം ചെയ്തു.

Advertisment

publive-image

കൈറ്റ് ജില്ലാ കോ-ഓർഡിനേറ്റർ വി.പി.ശശികുമാർ,മേള സെക് ഷൻ സൂപ്രണ്ട് പി.തങ്കപ്പൻ, പബ്ലിസിറ്റി കൺവീനർ എം. കരീം, സംഘാടക സമിതി ഭാരവാഹികളായ കരീം പടുകുണ്ടിൽ, ഹമീദ് കൊമ്പത്ത്, വി.ജെ.ജോൺസൻ, എം.കൃഷ്ണദാസ്, കെ.ഭാസ്‌കരൻ, എം.വിജയരാഘവൻ,

പി.കുഞ്ഞലവി, എ.ജെ.ശ്രീനി, സതീഷ് മോൻ, സി.എം.മാത്യു, എം.പി.സാദിഖ്, പി.ജയരാജൻ, ടി.ഹൈദർഅലി, വി.വിനോദ്, ഡി.ബി.എച്ച്.എസ്.എസ് പ്രിൻസിപ്പാൾ വി.പി. ജയരാജൻ, പി.ജി.സന്തോഷ്കുമാർ, പി.എസ്.പ്രസാദ്, പി.ഭാസ്കരൻ, കെ.എം.അച്യുതാനന്ദൻ, കെ.അബ്ദുൽനാസർ പങ്കെടുത്തു.

തച്ചമ്പാറ ഡി.ബി. എച്ച്.എസ്.എസ്സിലെ ചിത്രകലാധ്യാപകൻ പി.പ്രമോദ്കുമാറാണ് ലോഗോ രൂപകൽപ്പന ചെയ്തത്.

Advertisment