Advertisment

ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് 'പലജാതി പൂക്കൾ' ഡോക്യുമെന്ററി പ്രകാശിപ്പിച്ചു

author-image
സമദ് കല്ലടിക്കോട്
Updated On
New Update

ഒറ്റപ്പാലം:  മാനസിക വെല്ലുവിളികൾ നേരിടുന്ന മുതിർന്ന ആൺകുട്ടികളുടെ പുനരധിവാസ കേന്ദ്രമായ ലക്കിടി പോളി ഗാർഡന്റെ ചരിത്രവും വർത്തമാനവും പറയുന്ന ‘പലജാതി പൂക്കൾ’ ഡോക്യുമെന്ററി ദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഇ.ബി.രമേഷ് പ്രകാശനം ചെയ്തു.

Advertisment

publive-image

പോളിഗാർഡന്റെ നിർവഹണ ചുമതല വഹിക്കുന്ന സിജു വിതയത്തിലും മാധ്യമ പ്രവർത്തകൻ സമദും ചേർന്നാണ് ഡോക്യുമെന്ററി ഒരുക്കിയിട്ടുള്ളത്. പോളി ഗാർഡന്റെ ചരിത്രം വികലാംഗ സൗഹൃദ ഗ്രാമം എന്ന സങ്കല്പത്തിന്റെ കൂടിയാണ്.

ഫാദർ പോൾ പൂവത്തിങ്കൽ ആണ് ഇത്തരം ഒരു ആശയത്തിന്റെ പൂർത്തീകരണം എന്ന നിലക്ക് 1981 ൽ പോളിഗാർഡൻ എന്നഭിന്നശേഷി കേന്ദ്രം തുടങ്ങിയത്. നിലവില്‍ നൂറിലേറെ അന്തേവാസികൾ ഇവിടെ ഉണ്ട്. സ്ഥാപനത്തിന്റെ പ്രചാരണത്തിന്റെയും സംരക്ഷണ പ്രവർത്തനത്തിന്റെയും ഭാഗമായാണ് ‘പലജാതി പൂക്കൾ’ ഡോക്യുമെന്ററി ഒരുക്കിയത്.

publive-image

ലക്കിടി ഗ്രാമ പഞ്ചായത്തംഗം രാധ സുകുമാരൻ അധ്യക്ഷയായി. പോളിഗാർഡൻ ഡയറക്ടർ സിജു വിതയത്തിൽ, ഇ.ബി .രമേഷ്, ആയക്കുറിശി പാഠശാല സ്‌കൂൾ പ്രിൻസിപ്പൽ ലക്ഷ്മി മോഹൻ, രക്ഷാ കർതൃപ്രതിനിധി സന്തോഷ് കെ, ഡോക്യുമെന്ററിയുടെ സംവിധായകൻ സമദ്, ഡോ.സ്റ്റാലിൻ കുര്യൻ, വിനോദ് കഞ്ചിക്കോട്, കടമ്പൂര് ഹയർസെക്കന്ററി സ്‌കൂൾ അദ്ധ്യാപകൻ വേണുഗോപാൽ, തുടങ്ങിയവർ പ്രസംഗിച്ചു.

പുഞ്ചിരിക്രിയേഷൻസിന്റെ ബാനറിൽ പുറത്തിറക്കിയ ഡോക്യൂമെന്ററിയുടെ ഛായാഗ്രഹണം രഞ്ജുപരിയാരത്ത്. ചിത്ര സംയോജനം:ഉണ്ണിജോസഫ്.

Advertisment