Advertisment

'സന്ദേശ രചനകൾ' സ്വിച്ച് ഓൺ കർമം കെ.ശങ്കരനാരായണൻ നിർവഹിച്ചു

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

പാലക്കാട്:  അധ്യാപന ത്തോടൊപ്പം എഴുത്തിനും സേവനത്തിനുമായി ജീവിതം മാറ്റിവച്ച അസീസ് മാസ്റ്ററുടെ പൊതുജീവിതം 'സന്ദേശ രചനകൾ' എന്ന പേരിൽ ഡോക്യുമെന്ററിയാകുന്നു. ചിത്രീകരണത്തിന്റെ സ്വിച്ച്ഓൺ കർമം മഹാരാഷ്ട്ര മുൻ ഗവർണർ കെ.ശങ്കരനാരായണൻ ഒലവക്കോട്ട് നിർവഹിച്ചു.

Advertisment

publive-image

പത്ര പ്രവർത്തന-വിദ്യാഭ്യാസ മേഖലയെ സ്പർശിക്കുന്ന ഡോക്യുമെന്ററിയുടെ രചന ഒരുക്കുന്നത് മലയാളസർവകലാശാല പ്രൊഫസർ സി.ഗണേഷ് ആണ്. സമദ് കല്ലടിക്കോട് ഡോക്യുമെന്ററിയുടെ സംവിധാനം നിര്‍വഹിക്കുന്നു.

രാഷ്ട്രീയ പൊതുജീവിതത്തിന്റെ വഴിയും കാലവും, എഴുത്തും സാമൂഹ്യ ഇടപെടലും, മൂന്നു പതിറ്റാണ്ടു കാലത്തെ അധ്യാപനം തുടങ്ങിയ കാര്യങ്ങളിലേക്ക് ശ്രദ്ധക്ഷണിക്കുന്നതാവും ഡോക്യുമെന്ററി.

Advertisment