Advertisment

'മനുഷ്യൻ എന്ന മനോഹര പദം': പുസ്തക പ്രകാശനവും പ്രഭാഷണവും ഡോക്യുമെന്ററി പ്രദർശനവും നാളെ

author-image
സമദ് കല്ലടിക്കോട്
Updated On
New Update

മണ്ണാർക്കാട്:  മനുഷ്യന്റെ മഹത്വമേറിയ മാനസിക ഭാവമാണ് ആശയങ്ങൾ. നമ്മുടെ ചിന്തകൾ പ്രചോദനാത്മകമാകേണ്ടത് മാനവികതയിലൂന്നിയ ചിന്തയുടെയും കർമങ്ങളിലൂടെയുമായിരിക്കണം. സാമൂഹ്യ വിമർശനം ക്ഷയിക്കുന്നതിലൂടെ ചിന്തയും പ്രവൃത്തിയും ക്ഷയിച്ചു കൊണ്ടിരിക്കും.

Advertisment

publive-image

സഹായ മനസ്ഥിതി ഒന്നു കൊണ്ടു മാത്രം ജീവിത വിജയത്തെ നിശ്ചയിക്കുന്നതാണ് യഥാർഥ മനുഷ്യൻ. അവനാണ് ധീരൻ. അവന്റെ ജന്മം മാത്രമേ സാർഥകമാവുന്നുള്ളൂ. മാനുഷികത എങ്ങനെ അർത്ഥപൂർണവും സർഗാത്മകവുമാക്കാമെന്ന കാഴ്ചപ്പാടുകൾ കുറിക്കപ്പെട്ട പുസ്തകമാണ് സാഹിത്യകാരൻ ടി.ആർ.തിരുവഴാംകുന്നിന്റെ 'മനുഷ്യൻ എന്ന മനോഹര പദം'.

ചിത്ര രശ്മി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പ്രകാശനവും പ്രഭാഷണവും നാളെ ഉച്ചക്ക് ശേഷം 3 മണിക്ക് ഭീമനാട് ഗവ:യു.പി.സ്‌കൂളിൽ നടക്കും. എഴുത്തുകാരനും സാംസ്ക്കാരിക പ്രവർത്തകനുമായ കെ.പി.രമണൻ പുതിയ പുസ്തകത്തിന്റെ പ്രകാശനം നിർവഹിക്കും.

ഇതോടനുബന്ധിച്ച് പാലക്കാട് നവോത്‌ഥാന വേദി നിർമിച്ച 'ടി.ആർ.എന്ന രണ്ടക്ഷരം' ഡോക്യുമെന്ററി പ്രദർശനവും ഉണ്ടായിരിക്കും. സാഹിത്യ സാംസ്ക്കാരിക പ്രവർത്തകർ ഒത്തു കൂടുന്ന ചടങ്ങ് പാറപ്പുറം അക്ഷര വായനശാലയാണ് സംഘടിപ്പിക്കുന്നത്.

Advertisment