Advertisment

ഇൻസൈറ്റ് അന്താരാഷ്‌ട്ര ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവല്‍ നാളെ

New Update

പാലക്കാട്:  ഇന്‍സൈറ്റ് സൃഷ്ട്യുന്മുഖ കൂട്ടായ്മ, പാലക്കാട്ട് നടത്തുന്ന മൂന്നാമത് കെ.ആര്‍. മോഹനന്‍ മെമ്മോറിയല്‍ അന്താരാഷ്‌ട്ര ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവൽ ഞായറാഴ്ച രാവിലെ 9 മണി മുതൽ താരേക്കാട് ഫൈൻ ആർട്സ് ഹാളിൽ നടക്കും.

Advertisment

publive-image

88 രാജ്യങ്ങളിൽ നിന്നും ലഭിച്ച 1218 ചിത്രങ്ങളില്‍ നിന്നാണ് പ്രാഥമിക തെരെഞ്ഞെടുപ്പ് സമിതി നിർദേശിച്ച 23 ഡോക്യൂമെന്ററികൾ പ്രദർശിപ്പിക്കുക.

സമാപന പരിപാടിയിൽ ജയപാലമേനോൻ, കെ.പി.കുമാരൻ, എം.പി.സുകുമാരൻ നായർ, ഡോ.സി.എസ്.വെങ്കിടേശ്വരൻ തുടങ്ങിയ ചലച്ചിത്ര പ്രതിഭകൾ പങ്കെടുക്കും.

മണിലാൽ, കെ.പി.രമേശ്, ആരതി അശോക് തുടങ്ങിയ ജൂറി തെരഞ്ഞെടുക്കുന്ന ഡോക്യൂമെന്ററിക്ക് കെ.ആർ. മോഹനൻ മെമ്മോറിയൽ ട്രോഫിയും സാക്ഷ്യപത്രവും അടങ്ങുന്ന അവാർഡ് സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു

Advertisment