Advertisment

പാലക്കാട് ജില്ലയുടെ സാംസ്കാരിക വൈവിധ്യം: കരിമ്പനക്കാട് ഡോക്യുമെന്ററി സീരീസിലെ 'രാമശ്ശേരി ഇഡ്ഡലി' പ്രകാശനം ചെയ്തു

New Update

മ്പന്നമായ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന പാലക്കാടിന്റെ സാംസ്കാരിക പൈതൃകങ്ങളെ പുതു തലമുറയ്ക്ക് കൈമാറുന്ന ദൃശ്യസംരംഭമായ കരിമ്പനക്കാട്ഡോക്യുമെന്ററി സീരീസിലെ 'രാമശ്ശേരി ഇഡ്ഡലി' കൈരളി ടി വി പ്രോഗ്രാം ഡയറക്ടർ ടി.ആർ.അജയൻ കെ.ഭാസ്ക്കരനു നൽകി പ്രകാശനം ചെയ്തു.

Advertisment

publive-image

പാലക്കാട് ജില്ലാലൈബ്രറിയിൽനടന്ന ചടങ്ങിൽ ഡോക്യൂമെന്ററിയുടെ സംവിധായകൻഅജീഷ് മുണ്ടൂർ,മാധ്യമ പ്രവർത്തകൻസമദ് കല്ലടിക്കോട് തുടങ്ങിയവർപങ്കെടുത്തു. അജീഷ് രചനയും സംവിധാനവും നിർവഹിക്കുന്ന കരിമ്പനക്കാടിന്റെ മൂന്നാം ഘട്ട പ്രവർത്തനമാണിത്. ജില്ലയുടെ സാംസ്ക്കാരിക ചരിത്രം പൂർണ്ണമായും അനാവരണം ചെയ്യുന്ന വിവിധ എപ്പിസോഡുകളായിട്ടാണ് ഡോക്യൂമെന്ററി പുറത്തിറക്കുന്നത്.

നാട്ടു രുചികളിൽ ഏറെ അതിശയിപ്പിച്ച ഒന്നാണ് രാമശ്ശേരി ഇഡലി. പാലക്കാട് ജില്ലയിലെ രാമശ്ശേരി എന്ന ഗ്രാമത്തില്‍ നിന്നും ലോകത്തിന്റെ രുചി വൈവിധ്യശ്രേണിയില്‍ സവിശേഷ ഇടം നേടിയ നെല്ലറയുടെ സ്വന്തം ഇഡലിയാണിത്. പ്രസിദ്ധമായ രാമശ്ശേരി ഇഡലിയുടെ പൈതൃകവും സ്വാധീനവും ചിത്രം ഹ്രസ്വമായി അടയാളപ്പെടുത്തുന്നു. സമൂഹ മാധ്യമങ്ങളും,പ്രാദേശിക ചാനലുകളും വഴിയാണ് പ്രോഗ്രാമുകൾ പ്രേക്ഷകരിലെത്തിക്കുന്നത്.

Advertisment