Advertisment

പലജാതി പൂക്കൾ ഡോക്യുമെന്ററി ചിത്രീകരണം

New Update

ഒറ്റപ്പാലം:  ഭിന്നശേഷി കേന്ദ്രമായ ലക്കിടി പോളി ഗാർഡന്റെചരിത്രവും വർത്തമാനവുംപറയുന്ന 'പലജാതി പൂക്കൾ' ഡോക്യുമെന്ററിയുടെ ചിത്രീകരണം തുടങ്ങി. പോളിഗാർഡന്റെ നിർവഹണ ചുമതല വഹിക്കുന്ന സിജു വിതയത്തിലും മാധ്യമ പ്രവർത്തകൻ സമദ് കല്ലടിക്കോടും ചേർന്നാണ് ഡോക്യുമെന്ററി തയ്യാറാക്കുന്നത്.

Advertisment

publive-image

പോളി ഗാർഡന്റെചരിത്രം വികലാംഗ സൗഹൃദ ഗ്രാമം എന്നസങ്കല്പത്തിന്റെ കൂടി ചരിത്രമാണ്. ഫാദർപോൾപൂവത്തിങ്കൽ ആണ് ഇത്തരം ഒരു ആശയത്തിന്റെ പൂർത്തീകരണം എന്ന നിലക്ക് 1981 ൽ പോളിഗാർഡൻ എന്നഭിന്നശേഷി കേന്ദ്രം തുടങ്ങിയത്. ഇപ്പോൾ നൂറിലേറെ അന്തേവാസികൾ ഉണ്ട് ഇവിടെ.

സ്ഥാപനത്തിന്റെ പ്രചാരണത്തിന്റെയും സംരക്ഷണ പ്രവർത്തനത്തിന്റെയും ഭാഗമായാണ് 'പലജാതി പൂക്കൾ' ഡോക്യുമെന്ററി ഒരുക്കുന്നത്. ഡോക്യുമെന്ററിയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ഡയറക്ടർ സിജുവിതയത്തിൽ നിര്‍വ്വഹിച്ചു.

പോളിഗാർഡൻ പ്രവർത്തകരായ ഡോ.സ്റ്റാലിൽ കുര്യൻ, ടോണി വെട്ടിക്കൽ, സുമേഷ് വില്ല്യംസ്, ജോജി ഏബ്രഹാം, ജിയോ,സെൽവകുമാർ, രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു. ഛായാഗ്രഹണം രഞ്ജുപരിയാരത്ത്. ചിത്ര സംയോജനം: ഉണ്ണിജോസഫ്.

Advertisment