Advertisment

'ടി.ആർ.എന്ന രണ്ടക്ഷരം' ഡോക്യുമെന്ററി ചിത്രീകരണം തുടങ്ങി

New Update

മണ്ണാർക്കാട്:  എഴുത്തുകൊണ്ടും മാനവിക നിലപാടുകൾ കൊണ്ടും സാഹിത്യജീവിതം ധന്യമാക്കുന്ന ടി.ആർ.തിരുവിഴാംകുന്നിന്റെ ജീവിതരേഖ ഡോക്യുമെന്ററിയാക്കുന്നു. പാലക്കാട് നവോത്‌ഥാനവേദിയാണ് ഡോക്യുമെന്ററി നിര്‍മിക്കുന്നത്.

Advertisment

publive-image

ഡോക്യൂമെന്ററിയുടെ രചന ചന്ദ്രൻ തച്ചമ്പാറയും, സംവിധാനം സമദ് കല്ലടിക്കോടും നിർവഹിക്കുന്നു. വിദ്യാഭ്യാസകാലം, ഉദ്യോഗം-സാഹിത്യ ജീവിതം, സാമൂഹിക, സാംസ്‌കാരിക, മാനവിക ദര്‍ശനങ്ങളും പുരോഗമന കാഴ്ചപ്പാടുകളും മുൻ നിർത്തിയാണ് ഡോക്യൂമെന്ററിയുടെ ചിത്രീകരണം.

publive-image

അലനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രജിടീച്ചർ സ്വിച്ച് ഓൺ കർമം നിർവഹിച്ചു. മെമ്പർ സുജാത,എസ്.രമണൻ,കെ.കൃഷ്ണകുമാർ,രാധാകൃഷ്ണൻ മാസ്റ്റർ,മോഹനൻ മാസ്റ്റർ,രാജൻ വൈദ്യർ തുടങ്ങിയവർ സംസാരിച്ചു.

Advertisment