Advertisment

പ്രളയ ബാധിത എടക്കര ഗവ: എച്ച് എസ് എസ് ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ നൽകി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

മണ്ണാർക്കാട്: കല്ലടി ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ്‌ എസ്‌ യൂണിറ്റ്ന്റെ നേതൃത്വത്തിൽ പ്രളയത്തിൽ പുസ്തകങ്ങൾ നശിച്ച എടക്കര ഗവ:എച്ച് എസ് എസ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകി. നാഷണൽ സർവ്വീസ് സ്‌കീം വളണ്ടിയർമാരാണ് പുസ്തകങ്ങൾ ശേഖരിച്ചത്.

publive-image

കഥ, നോവൽ, ജീവചരിത്രം, ആത്മകഥ, നാടകം, ജനറൽ റഫറൻസ്, ലേഖനം, എന്നീ വിഭാഗങ്ങളായി തരംതിരിച്ചാണ് പുസ്തകങ്ങൾ ശേഖരിച്ചിട്ടുള്ളത്. പ്രിൻസിപ്പാൾ ടി പി മുഹമ്മദ് റഫീഖ് എൻ എസ് എസ്‌ മണ്ണാർക്കാട് ക്ലസ്റ്റർ കൺവീനർ കെ എച്ച് ഫഹദിന് പുസ്തകങ്ങൾ കൈമാറി. ടി പി മുഹമ്മദ് മുസ്തഫ ,വി മൈത്രി ,ദേവാനന്ദൻ , അഞ്ജലി , സുധീഷ്, നസ്‌ല പങ്കെടുത്തു.

Advertisment