Advertisment

ആരോഗ്യത്തിലേക്ക് നടക്കാം; എടത്തനാട്ടുകര ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ പ്രമേഹദിനത്തിൽ വ്യത്യസ്ത പരിപാടികൾ

New Update

എടത്തനാട്ടുകര:  ആരോഗ്യത്തിലേക്ക് നടക്കാം എന്ന സന്ദേശവുമായി എടത്തനാട്ടുകര ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റ് സംഘടിപ്പിച്ച പ്രമേഹ ദിന കൂട്ടനടത്തം ശ്രദ്ധേയമായി.

Advertisment

publive-image

പ്രമേഹവും മറ്റു ജീവിത ശൈലീരോഗങ്ങളും മനുഷ്യകുലത്തിന് വരുത്തിവെക്കുന്ന അപകടങ്ങളെക്കുറിച്ച് വിദ്യാർത്ഥികളെയും പൊതു സമൂഹത്തെയും ബോധവൽക്കരിക്കുക, വ്യായാമത്തിന്റെയും, ആരോഗ്യകരമായ ഭക്ഷണശീലത്തിന്റെയും പ്രാധാന്യം ബോധ്യപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് കൂട്ടനടത്തം സംഘടിപ്പിച്ചത്.

സ്കൗട്ട്സ് ആൻറ് ഗൈഡ്സ് യൂണിറ്റിനു കീഴിലെ ഹെൽത്ത് ആന്റ് കെയർ പ്രൊജക്ടിന്റെ ഭാഗമായി സംഘടിപ്പിച്ച കൂട്ടനടത്തം പി.ടി.എ പ്രസിഡണ്ട് ഒ. ഫിറോസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡണ്ട് അക്ബറലി പാറോക്കോട്ട്, പ്രിൻസിപ്പാൾ ഐ.സഹീദ, ഹെഡ്മാസ്റ്റർ എൻ. അബ്ദുൾനാസർ എന്നിവർ പ്രസംഗിച്ചു.

publive-image

പ്രമേഹം അപകടവും പ്രതിവിധിയും എന്ന വിഷയത്തിൽ സി.ആർ. ക്ലിനിക് എം.ഡി. ഡോക്ടർ സി.എം.രാജൻ പ്രഭാഷണം നടത്തി. സ്കൗട്ട് മാസ്റ്റർ ഒ. മുഹമ്മദ് അൻവർ, ഗൈഡ് ക്യാപ്റ്റൻ പ്രജിത ശ്രീകുമാർ, അധ്യാപകരായ യൂസഫ്.എ.എം, അബൂബക്കർ.സി, ശ്രീകുമാർ, സൗമ്യ പി.എച്ച് എന്നിവർ സംസാരിച്ചു.

പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി ജീവിതശൈലി രോഗങ്ങളെ കുറിച്ചുള്ള സെമിനാർ, പ്രദർശനം, കായിക മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു.

ട്രൂപ് ലീഡർ ആസിം സാനു. കെ, കമ്പനി ലീഡർ ഫാത്തിമ ഫാരിസ.സി, പട്രോൾ ലീഡർമാരായ അഫ്സാൻ.എം, മഹ്ഫൂസ് റഹീം, കെ, ഷിഫ്ന.വി എന്നിവർ നേതൃത്വം നൽകി.

Advertisment