Advertisment

പരീക്ഷാ മാര്‍ഗനിര്‍ദ്ദേശക ക്ലാസ്സൊരുക്കി പൂര്‍വ വിദ്യാര്‍ഥി സംഘടന

author-image
സമദ് കല്ലടിക്കോട്
Updated On
New Update

അലനല്ലൂര്‍:  എടത്തനാട്ടുകര കോട്ടപ്പള്ള ഗവ. ഓറിയന്റല്‍ ഹൈസ്‌കൂളിലെ എസ്. എസ്. എല്‍. സി വിദ്യാര്‍ഥികള്‍ക്കായി പരീക്ഷാ മാര്‍ഗനിര്‍ദ്ദേശക ക്ലാസ്സൊരുക്കി 1990-91 വര്‍ഷത്തെ എസ്.എസ്.എല്‍.സി പൂര്‍വ്വ വിദ്യാര്‍ഥി സംഘടന.

Advertisment

publive-image

സ്‌കൂള്‍ പി. ടി. എ കമ്മറ്റിയുടെ സഹകരണത്തോടെ കോട്ടപ്പള്ള സന ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരീക്ഷാ മാര്‍ഗനിര്‍ദ്ദേശക ക്ലാസ്സ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റഫീഖ പാറോക്കോട്ട് ഉല്‍ഘാടനം ചെയ്തു.അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. കെ. അഫ്‌സറ അധ്യക്ഷത വഹിച്ചു.

പി. കെ. അബ്ദുള്‍ നാസര്‍,ടി. കെ. അല്‍ത്താഫ്,സി. പി. ഹക്കീം, കെ. ടി. മുജീബ്, പി. പി. യൂസഫ്, സി. സക്കീന, ടി. പി. സൈനബ എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു.

അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ പി. സീനത്ത്, സ്‌കൂള്‍ പി. ടി. എ പ്രസിഡന്റ് ഒ. ഫിറോസ്, പ്രധാനാധ്യാപകന്‍ എന്‍. അബ്ദുള്‍ നാസര്‍, അലുംനി അസോസിയേഷന്‍ പ്രസിഡന്റ് പി. അഹമ്മദ് സുബൈര്‍, സെകട്ടറി പി. അബ്ദുസ്സലാം, ജോ. സെക്രട്ടറിസി. ബഷീര്‍, അധ്യാപകരായ വി. മുഹമ്മദ്, സി. സക്കീര്‍ ഹുസൈന്‍ എന്നിവര്‍ പ്രസംഗിച്ചു.

ജെ. സി. ഐ പരിശീലകന്‍ എ.ഹുസൈന്‍ കര്‍ക്കിടാംകുന്ന് 'ആത്മവിശ്വാസത്തോടെ പരീക്ഷാ ഹാളിലേക്ക്' എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു.

Advertisment