Advertisment

സാന്ത്വന പരിചരണ രംഗത്ത് കര്‍മ്മനിരതരാവുക: എടത്തനാട്ടുകരയിൽ സാന്ത്വന സന്ദേശ വിളംബര യാത്ര സംഘടിപ്പിച്ചു

author-image
സമദ് കല്ലടിക്കോട്
Updated On
New Update

എടത്തനാട്ടുകര:  സാന്ത്വന പരിചരണത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിലും, പൊതു സമൂഹത്തിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ എടത്തനാട്ടുകര ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ സംഘടിപ്പിച്ച പാലിയേറ്റീവ് സാന്ത്വന സന്ദേശയാത്ര ശ്രദ്ധേയമായി.

Advertisment

publive-image

എടത്തനാട്ടുകര പെയിൻ ആൻറ് പാലിയേറ്റീവ് സൊസൈറ്റിയുടെയും ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ്, എൻ.എസ്.എസ്, ജെ.ആർ.സി യൂണിറ്റുകളുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സാന്ത്വന സന്ദേശ യാത്രയുടെ ഫ്ളാഗ് ഓഫ് കർമ്മം പ്രിൻസിപ്പൽ എ.മുത്തലീഫ് നിർവഹിച്ചു.

വിദ്യാർത്ഥികൾ, സ്കൗട്ട്സ് ആന്റ് ഗൈഡ്സ് അംഗങ്ങൾ എൻഎസ്എസ് വളണ്ടിയർമാർ, ജനപ്രതിനിധികൾ വ്യാപാരികൾ, പാലിയേറ്റീവ് സൊസൈറ്റി അംഗങ്ങൾ എന്നിവർ റാലിയിൽ പങ്കെടുത്തു. കോട്ടപ്പള്ള ടൗണിൽ നടന്ന സമാപന പൊതുയോഗം മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റഫീഖ പാറക്കോട്ടിൽ ഉദ്ഘാടനം ചെയ്തു.

publive-image

പെയിൻ ആന്റ് പാലിയേറ്റീവ് സൊസൈറ്റി സെക്രട്ടറി എ.സക്കീർ, റഷീദ് ചതുരാല, വ്യാപാരി പ്രതിനിധികളായ എ.പി.മാനു, മുഫീന ഏനു, വി.സി. കുഞ്ഞാപ്പ, ബഷീർ ചാലിയം, റഹീസ് എടത്തനാട്ടുകര, എം.അലി എന്നിവർ പ്രസംഗിച്ചു.

സ്കൗട്ട് മാസ്റ്റർ ഒ.മുഹമ്മദ് അൻവർ,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സി.സിദ്ദീഖ്, യൂനുസ് സലീം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. കഴിഞ്ഞ പന്ത്രണ്ട് വർഷങ്ങളായി എടത്തനാട്ടുകരയിൽ സ്വാന്തന പരിചരണ രംഗത്ത് ജനകീയ പിന്തുണയോടെയുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു.

പെയിൻ ആന്റ് പാലിയേറ്റീവ് പ്രവർത്തനങ്ങളിൽ പൊതുജന സഹകരണം കൂടുൽ ലഭ്യമാക്കുക എന്ന ഉദ്യേശത്തോടു കൂടി പഞ്ചായത്തിലെ ഓരോ വാർഡ് തലത്തിലും "സ്വാന്തനമേകാൻ അയൽകണ്ണികൾ " എന്നപേരിൽ സ്വാന്തന പരിചരണ കൂട്ടായ്മകൾ സംഘടിപ്പിച്ചുവരുന്നു.

Advertisment