Advertisment

കുളം മലിനമായിക്കൊണ്ടിരിക്കുന്നു. വൃത്തിയാക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ഥികള്‍

author-image
സമദ് കല്ലടിക്കോട്
Updated On
New Update

എടത്തനാട്ടുകര:  കുളിക്കാനും അലക്കാനും മറ്റു ആവശ്യങ്ങള്‍ക്കുമായി നൂറു കണക്കിനു ആളുകള്‍ നിത്യേന ഉപയോഗിച്ചു വരുന്ന എടത്തനാട്ടുകര കോട്ടപ്പള്ളക്ക് സമീപത്തെ പട്ടിശ്ശീരി കുളത്തിലെ വെള്ളം കുളച്ചണ്ടിയും ആഫ്രിക്കന്‍പായലും മൂടി നശിച്ചു കൊണ്ടിരിക്കുന്നു. ഈ കുളം ശുചീകരിച്ച് തണ്ണീര്‍ത്തടം സംരക്ഷിക്കണമെന്ന ആവശ്യവുമായി എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ. എല്‍. പി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ രംഗത്തെത്തി.

Advertisment

publive-image

സ്‌കൂള്‍ പാഠ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 22 ാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന കോട്ടപ്പള്ളക്കടുത്തെ പട്ടിശ്ശീരി കുളത്തിലേക്ക് സ്‌കൂള്‍ മന്ത്രിസഭയുടെ കീഴില്‍ ഫീല്‍ഡ് ട്രിപ്പ് സംഘടിപ്പിച്ചിരുന്നു.കുളത്തിലെ വെള്ളം കുളച്ചണ്ടിയും ആഫ്രിക്കന്‍പായലും മൂടി നശിച്ചു കൊണ്ടിരിക്കുന്ന സങ്കടകരമായ കാഴ്ചയാണ് ഫീല്‍ഡ് ട്രിപ്പ് സംഘത്തിന് കാണാന്‍ കഴിഞ്ഞത്.

സോപ്പിന്റെ കവറുകളും ചകിരിച്ചണ്ടിയും പരിസരമാകെ ചിതറിക്കിടക്കുന്നു. നിരവധി ആളുകള്‍ കുളിക്കാനും മറ്റുമായി ഉപയോഗിക്കുന്ന ഈ കുളത്തിലെ വെള്ളം മലിനമായിക്കൊണ്ടിരിക്കുന്നത് ഫീല്‍ഡ് ട്രിപ്പ് സംഘത്തിന് സഹിക്കാനായില്ല.

പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് വി. ഗിരിജയുടെ വാര്‍ഡില്‍ ഉള്‍പ്പെടുന്ന ഈ കുളം വ്യത്തിയാക്കുന്നതിനാവശ്യമായ നടപടികള്‍ എത്രയും വേഗം സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് സ്‌കൂള്‍ മുഖ്യമന്ത്രി എം. ഷദ, സ്‌കൂള്‍ ലീഡര്‍ പി. ജൗഹര്‍ എന്നിവര്‍പഞ്ചായത്ത് പ്രസിഡന്റിനും സ്ഥലം വാര്‍ഡ് മെംബര്‍ക്കും നിവേദനം നല്‍കി.

അധ്യാപകരായസി. കെ. ഹസീനാ മുതാസ്, പി. അബ്ദുസ്സലാം, എന്‍. അലി അക്ബര്‍, സ്‌കൂള്‍ ലീഡര്‍ പി. ജൗഹര്‍, ഡെപ്യുട്ടി ലീഡര്‍ സി. അനഘ, സ്‌കൂള്‍ മുഖ്യമന്ത്രി എം. ഷദ,സ്‌കൂള്‍ ഉപമുഖ്യമന്ത്രി പി. അമന്‍ സലാം എന്നിവര്‍ ഫീല്‍ഡ് ട്രിപ്പിന്നേതൃത്വം നല്‍കി

Advertisment