Advertisment

പുകയിലയുടെ ദൂഷ്യങ്ങൾ തുറന്നുകാട്ടി സ്കൗട്ട് ആൻഡ് ഗൈഡ് പ്രചാരണ സംഗമം

New Update

എടത്തനാട്ടുകര: വിദ്യാർഥികളിലും, പൊതുസമൂഹത്തിലും പുകയിലയുടെയും, പുകയില ഉൽപന്നങ്ങളുടെയും ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ എടത്തനാട്ടുകര ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻറ് ഗൈഡ്സ് യൂണിറ്റ് കോട്ടപ്പള്ള ടൗണിൽ സംഘടിപ്പിച്ച പുകയില വിരുദ്ധ പ്രചാരണ സംഗമം ശ്രദ്ധേയമായി. ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായാണ് സംഗമം സംഘടിപ്പിച്ചത്.

Advertisment

publive-image

പ്രചാരണ സമ്മേളനം മണ്ണാർക്കാട് എക്സൈസ് പ്രിവന്റീവ് ഓഫീസർ കെ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ എ.മുത്തലീഫ് അധ്യക്ഷത വഹിച്ചു.

publive-image

അലനല്ലൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.മുഹമ്മദ് അലി മാസ്റ്റർ, അയ്യപ്പൻ കുറൂപാടത്ത്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് എ. പി മാനു, പി.ടി.എ പ്രസിഡണ്ട് ഒ.ഫിറോസ്, വ്യാപാരി പ്രതിനിധികളായ മുഫീന ഏനു, പൂതാനി നസീർ ബാബു, സ്കൗട്ട് മാസ്റ്റർ ഒ. മുഹമ്മദ് അൻവർ, ട്രൂപ്പ് ലീഡർ ആസിം സാനു, കമ്പനി ലീഡർ ഫാത്വിമ ഫാരിസ എന്നിവർ പ്രസംഗിച്ചു.

പട്രോൾ ലീഡർമാരായ അഫ്സാൻ.എം, മഹറൂഫ്.കെ, അൻസാർ.പി.പി, അജിൻ.സി.എ, ഫെമിത.കെ, അൻഷിത. എന്നിവർ നേതൃത്വം നൽകി

Advertisment