Advertisment

എടത്തനാട്ടുകര ഗവൺമെൻറ് ഹയർ സെക്കന്ററി സ്കൂളിന് എക്സൈസ് വകുപ്പിന്റെ അനുമോദനം

author-image
സമദ് കല്ലടിക്കോട്
Updated On
New Update

എടത്തനാട്ടുകര:   ഈ വർഷത്തെ മികച്ച ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന പുരസ്കാരം കരസ്ഥമാക്കിയ എടത്തനാട്ടുകര ഗവൺമെൻറ് ഹയർ സെക്കന്ററി സ്കൂളിനെ എക്സൈസ് വകുപ്പ് അനുമോദിച്ചു. സ്കൂൾ മൈതാനത്ത് നടന്ന അനുമോദന സദസ്സ് മണ്ണാർക്കാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം. സൂരജ് ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

സ്കൂളിലെ സ്കൗട്ട് ആന്റ് ഗൈഡ്സ് യൂണിറ്റിനു കീഴിലുള്ള ലഹരിവിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന ബോധവൽക്കരണ പരിപാടികൾ ആവിഷ്കരിച്ച് നടപ്പിലാക്കുകയും, സംസ്ഥാനത്തെ മികച്ച ലഹരി വിരുദ്ധ സ്കൂളിനുള്ള പുരസ്കാരം ക്ലബ്ബംഗങ്ങൾ കേരള മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് സ്വീകരിക്കുകയുണ്ടായി.

സ്കൂളിനുള്ള അനുമോദന ഫലകവും, ട്രോഫിയും എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.സൂരജ് വിതരണം ചെയ്തു. പ്രിൻസിപ്പാൾ വി.ടി.വിനോദ്, സ്കൗട്ട് മാസ്റ്റർ ഒ.മുഹമ്മദ് അൻവർ, ഗൈഡ് ക്യാപ്റ്റൻ പ്രജിത ശ്രീകുമാർ, എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ മുഹമ്മദ് ഷഫീക്ക്.വി.എസ്, പ്രേമാനന്ദകുമാർ.എൻ, സിവിൽ എക്സൈസ് ഓഫീസർ സി. ഉദയൻ, കെ.ജെ ലൂക്കോസ്, സിദ്ദീഖ്.സി, വിപിൻ.സി.ജി, ഒ.ജോസ് എന്നിവർ സംസാരിച്ചു.

ട്രൂപ്പ് ലീഡർ ആസിം സാനു, കമ്പനി ലീഡർ ഫാത്തിമ ഫാരിസ, പട്രോൾ ലീഡർമാരായ കെ. മഹറൂഫ്, കെ.ഫെമിത, അഹമ്മദ് ഹനീൻ.കെ എന്നിവർ നേതൃത്വം നൽകി.

Advertisment