Advertisment

സ്വച്ഛതാ ഹി സേവ: സാമൂഹിക ശുചിത്വത്തിന്റെ മാതൃകാപാഠങ്ങളുമായി സ്കൗട്ട്സ് ആന്റ് ഗൈഡ്സ് വിദ്യാർത്ഥികൾ

New Update

അലനല്ലൂർ:  സാമൂഹിക ശുചിത്വത്തിന്റെ മാതൃകാ പാഠങ്ങളുമായി എടത്തനാട്ടുകര ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ സ്കൗട്ട്സ് ആന്റ് ഗൈഡ്സ് വിദ്യാർത്ഥികളുടെ സേവനദിനാഘോഷം ശ്രദ്ധേയമായി. ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായുള്ള സ്വച്ഛതാ ഹി സേവ പദ്ധതിയുടെ ഭാഗമായാണ് സേവന ദിനാഘോഷം സംഘടിപ്പിച്ചത്.

Advertisment

publive-image

വ്യക്തി, സാമൂഹിക ശുചിത്വത്തിന്റെ പാഠങ്ങൾ പൊതു സമൂഹത്തിന് പകർന്ന് നൽകുക, നാടിനെ മാലിന്യ മുക്തമാക്കുക, പ്രാദേശിക ശുചിത്വ കൂട്ടായ്മകൾ രൂപീകരിക്കുക ,സാമൂഹിക ശുചിത്വത്തിൽ വിദ്യാർത്ഥികളുടെ കർമ്മശേഷി വിനിയോഗിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സേവന ദിനാഘോഷം സംഘടിപ്പിച്ചത്.

പദ്ധതിയുടെ ഭാഗമായി ഹെൽത്ത് ആന്റ് കെയർ പ്രൊജക്ടിന്റെ ഭാഗമായി അലനലൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ശുചീകരണം ഗ്രമാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷൻ റഷീദ് ആലായൻ ഉദ്ഘാടനം ചെയ്തു. സി.എച്ച്.സി. സൂപ്രണ്ട് ഡോ: അബ്ബാസ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ അബ്ദുറഷീദ്, ഗോപിനാഥൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എ.പി.പ്രമോദ് കുമാർ, അനിത.പി, സ്കൗട്ട് മാസ്റ്റർ ഒ.മുഹമ്മദ് അൻവർ, ഗൈഡ് ക്യാപ്റ്റൻ വി.ജലജകുമാരി എന്നിവർ സംസാരിച്ചു.

സേവന ദിനാഘോഷങ്ങളുടെ ഭാഗമായി വിദ്യാലയ ശുചീകരണം, ശുചിത്വ സന്ദേശ കൈമാറ്റം, ശുചിത്വ സർവ്വേ എന്നിവ സംഘടിപ്പിക്കും

ട്രൂപ്പ് ലീഡർ അസിം സാനു, കമ്പനി ലീഡർ ഫാത്തിമ ഫാരിസ, പട്രോൾ ലീഡർമാരായ റിസ് വാൻ, ദേവിക, ഹർഷദ് ഹാരിഫ്.ഒ, ഫെമിത എന്നിവർ നേതൃത്വം നൽകി.

Advertisment