Advertisment

എന്റെ വിദ്യാലയം, ലഹരി മുക്ത വിദ്യാലയം - ലഹരിക്കെതിരെ ജനകീയ ബോധവൽക്കരണവുമായി വിദ്യാർത്ഥികളുടെ ശിശുദിനാഘോഷം

author-image
സമദ് കല്ലടിക്കോട്
Updated On
New Update

മണ്ണാർക്കാട്:   കൗമാരത്തെ കാർന്ന് തിന്നുന്ന ലഹരിക്കെതിരെയുള്ള ജനകീയ ബോധവൽക്കരണവുമായി എടത്തനാട്ടുകര ഗവൺമെൻറ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികളുടെ ശിശുദിനാഘോഷം വേറിട്ടതായി.

Advertisment

കേരള എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ വിമുക്തി പ്രൊജക്റ്റിന്റെ ഭാഗമായുള്ള "എൻറെ വിദ്യാലയം ലഹരി മുക്ത വിദ്യാലയം " എന്ന പദ്ധതിയുടെ ഭാഗമായി സ്കൂളിലെ സ്കൗട്ട് ആന്റ് ഗൈഡ്സ് യൂണിറ്റിനു കീഴിലാണ് ജനകീയ ബോധവൽക്കരണ സംഗമം സംഘടിപ്പിച്ചത്.

publive-image

ലഹരിവിരുദ്ധ സംഗമം പി.ടി.എ പ്രസിഡണ്ട് ഒ.ഫിറോസ് ഉദ്ഘാടനം ചെയ്തു. മുഴുവൻ അംഗങ്ങ ലഹരി വിരുദ്ധ ബാഡ്ജ് ധരിച്ചു.

പ്രിൻസിപ്പാൾ വി.ടി വിനോദ്, ഹെഡ് മാസ്റ്റർ എൻ. അബ്ദുന്നാസർ, പി.ടി.എ അംഗങ്ങളായ സുബൈർ പാറോക്കോട്ട്, പൂതാനി നസീർ ബാബു, ധർമപ്രസാദ് , സക്കീർ ഹുസൈൻ . പി , ഒ.മുഹമ്മദ് അൻവർ പ്രജിത ശ്രീകുമാർ, സിദ്ദീഖ് സിഎന്നിവർ സംസാരിച്ചു.

ട്രൂപ്പ് ലീഡർ ആസിം സാനു, കമ്പനി ലീഡർ ഫാത്തിമ ഫാരിസ, പെട്രോൾ ലീഡർമാരായ ഷമീം.പി, ജയപ്രസാദ്.കെ, അർഷ .കെ, ഷഹന.കെ എന്നിവർ നേതൃത്വം നൽകി.

Advertisment