സ്കൗട്ട്സ് ആന്റ് ഗൈഡ്സ് വിദ്യാർത്ഥികളുടെ ‘രുചിക്കൂട്ട്’ നാടൻ ഭക്ഷ്യമേളയും പ്രദർശനവും ശ്രദ്ധേയമായി

സമദ് കല്ലടിക്കോട്
Monday, December 24, 2018

എടത്തനാട്ടുകര:  നന്മയുടെ രുചിക്കൂട്ടുകളുമായി എടത്തനാട്ടുകര ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആന്റ് ഗൈഡ്സ് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ‘രുചിക്കൂട്ട്’ നാടൻ ഭക്ഷ്യമേളയും പ്രദർശനവും ശ്രദ്ധേയമായി.

ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കുക, അന്യം നിന്നു പോകുന്ന നാടൻ ഭക്ഷ്യവിഭവങ്ങളെ പുതിയ തലമുറക്ക് പരിചയപ്പെടുത്തുക, ഫാസ്റ്റ്ഫുഡ് സംസ്കാരത്തെ നിരുത്സാഹപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ സ്കൗട്ട്സ് ആന്റ് ഗൈഡ്സ് യൂണിറ്റിന്റെ ഹെൽത്ത് കെയർ പ്രോജക്ടിനെ ഭാഗമായാണ് ഭക്ഷ്യ മേള സംഘടിപ്പിച്ചത് ഭക്ഷ്യ മേള സംഘടിപ്പിച്ചത്.

കോട്ടപ്പള്ള കരുവള്ളി ഷോപ്പിംഗ് ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച ഭക്ഷ്യമേള അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ.കെ.രജി ഉദ്ഘാടനം ചെയ്തു. മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റഫീഖ് പാറോക്കോട്ട്, അലനല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഫ്സറ, മെമ്പർ വി.ഗിരിജ എന്നിവർ മുഖ്യാതിഥികളായി.

അലനല്ലൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുനിത കുന്നുമ്മൽ, സി.മുഹമ്മദാലി, കെ.പി. യഹിയ, പ്രിൻസിപ്പാൾ എം മുത്തലീഫ്, ഹെഡ്മാസ്റ്റർ എൻ. അബ്ദുന്നാസർ,എം.പി.ടി.എ പ്രസിഡണ്ട് സജ്ന സത്താർ, സ്കൗട്ട് മാസ്റ്റർ ഒ.മുഹമ്മദ് അൻവർ, ഗൈഡ് ക്യാപ്റ്റൻ പ്രജിത ശ്രീകുമാർഎന്നിവർ സംസാരിച്ചു.

സ്കൗട്ട്സ് ആന്റ് ഗൈഡ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ വൈവിധ്യമാർന്ന നാടൻ വിഭവങ്ങളുടെ പ്രദർശനവും, വിതരണവും നാട്ടുകാർക്കും വിദ്യാർത്ഥികൾക്കും പുത്തൻ അനുഭവമായി.

ട്രൂപ്പ് ലീഡർ ആസിം സാനു, കമ്പനി ലീഡർ പി.പി അഫ്‌റ പട്രോൾ ലീഡർമാരായ പി.പിഅൻസാർ,അർഷദ് ഹാരിഫ്, എം.അർഷ ഹിദായത്ത്, ഷമീം.പി, വഫ ഫിറോസ് പി.പി.നജ, റംഷി റഹ്മാൻ എന്നിവർ നേതൃത്വം നൽകി.

×