Advertisment

എടത്തനാട്ടുകര ഗവ: ഹയർ സെക്കന്ററി സ്കൂളിൽ സ്കൗട്ട്സ് ആന്റ് ഗൈഡ്സ് ഹരിത പാഠശാല

author-image
സമദ് കല്ലടിക്കോട്
Updated On
New Update

എടത്തനാട്ടുകര:    സ്കൂളിലും സമൂഹത്തിലും ശാസ്ത്രീയ മാല്യന്യ സംസ്കരണ ശീലം വളർത്തുക, സ്കൂളിനെ നമ്പൂർണ്ണ പാസ്റ്റിക് വിമുക്ത വിദ്യാലയമാക്കി മാറ്റാനാവശ്യമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുക എന്നീ ലക്ഷ്യത്തോടെ എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി സ്കൗട്ട്സ് ആന്റ് ഗൈഡ്സ് യൂനിറ്റിനു കീഴിൽ അധ്യാപകര്‍ക്കായി ഹരിത പാഠശാല സംഘടിപ്പിച്ചൂ.

Advertisment

publive-image

മാലിന്യ സംസ്‌കരണത്തിന്റെയും, പ്രകൃതി സംരക്ഷണത്തിന്റെയും ഹരിത പാഠങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പകര്‍ന്ന് നല്‍കുന്നതിനായി വിവിധ കര്‍മ്മപദ്ധതികള്‍ക്ക് പാഠശാല അന്തിമ രൂപം നല്‍കി.

മാലിന്യ മുക്ത സമൂഹ സൃഷ്ടിക്ക് അധ്യാപകരുടെ കര്‍മ്മശേഷി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പാഠശാല പ്രിന്‍സിപ്പല്‍ വി. ടി. വിനോദ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ എന്‍.അബ്ദുന്നാസര്‍ അധ്യക്ഷത വഹിച്ചു.

സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി ടി. കെ. മുഹമ്മദ് ഹനീഫ, സ്കൗട്ട് മാസ്റ്റർ ഒ. മുഹമ്മദ് അൻവർ, കെ.ടി സിദ്ധീഖ്, വി. പി. നൗഷിദ, അധ്യാപകരായ നഫീസ, പി. ദിലീപ്, സി.ജെ. വിപിന്‍, മന്‍സൂര്‍, പി. അച്ച്യുതന്‍, es. ഉണ്ണികൃഷ്ണന്‍, പി. അബ്ദുസ്സലാം, ജയപ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.

യു.പി., ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങളില്‍ നിന്നായി നൂറോളം അധ്യാപകര്‍ പാഠശാലയില്‍ പങ്കെടുത്തു.

Advertisment