Advertisment

എടത്തനാട്ടുകര ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ത്രിദിന യൂണിറ്റ് ക്യാമ്പിന് തുടക്കമായി

New Update

എടത്തനാട്ടുകര:  എടത്തനാട്ടുകര ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് തിദിന യൂണിറ്റ് ക്യാമ്പിന് തുടക്കമായി.

വിദ്യാർത്ഥികളിൽ ദേശസ്നേഹം, പ്രകൃതി സംരക്ഷണ ബോധം, വ്യക്തിത്വ വികസനം എന്നിവ വളർത്തുക, ലോകത്തെ ഏറ്റവും വലിയ യൂണിഫോം സംഘടനയായ സ്കൗട്ട് പ്രസ്ഥാനത്തിന്റെ ആദർശങ്ങൾ വിദ്യാർത്ഥികളിലും, പൊതുസമൂഹത്തിലും പ്രചരിപ്പിക്കുക, വിദ്യാർത്ഥി യുവജനങ്ങളുടെ കർമശേഷി രാജ്യത്തിന്റെ വികസനത്തിന് ക്രിയാത്മകമായി പ്രയോജനപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് യൂണിറ്റ് ക്യാമ്പ് സംഘടിപ്പിച്ചത്.

Advertisment

publive-image

ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ്സ് കൗൺസിലിംഗ് സെല്ലിന്റെ ഭാഗമായി കേരളത്തിലെ ഹയർസെക്കൻഡറി സ്കൂളുകളിൽ നൂറുകണക്കിന് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റുകൾ പ്രവർത്തിച്ചു വരുന്നു.

യൂണിറ്റ് ക്യാമ്പ് അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ.കെ.രജി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ഒ.ഫിറോസ്, ഹെഡ്മാസ്റ്റർ എൻ.അബ്ദുൽ നാസർ, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ജില്ല ട്രെയിനിംഗ് കമ്മീഷണർ ബലരാമൻ നമ്പൂതിരി,സ്കൗട്ട് മാസ്റ്റർ ഒ. മുഹമ്മദ് അൻവർ, ഗൈഡ്ക്യാപ്റ്റൻ വി. ജലജകുമാരി, അഞ്ജന.വി ' എന്നിവർ സംസാരിച്ചു.

പ്രകൃതിപഠനം, സൈബർ സുരക്ഷാ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ, ദുരന്തനിവാരണം, ആരോഗ്യ ബോധവൽക്കരണം, നേത്രപരിശോധന ക്യാമ്പ് തുടങ്ങി ഒട്ടനവധി ജനക്ഷേമകരമായ പ്രവൃത്തികൾ ക്യാമ്പിന് ഭാഗമായി സംഘടിപ്പിക്കുന്നു.

ട്രൂപ്പ് ലീഡർ റംഷി റഹ്മാൻ കമ്പനി ലീഡർ പി.പി.അഫ്റ, പട്രോൾ ലീഡർമാരായ അസീം സാനു, റമീസ്, ഫാത്തിമ ഫാരിസ, ദേവിക എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

ഫോട്ടോ: എടത്തനാട്ടുകര ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ സ്കൗട്ട്സ് ആന്റ് ഗൈഡ്സ് ത്രിദിന യൂണിറ്റ് ക്യാമ്പ് അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ രജി ഉദ്ഘാടനം ചെയ്യുന്നു.

Advertisment