Advertisment

ഭിന്ന ശേഷിക്കാരെ ആദരിച്ച്‌ എടത്തനാട്ടുകര ജി.ഒ.എച്ച്‌.എസ്‌.എസ്‌

New Update

എടത്തനാട്ടുകര:  ഭിന്ന ശേഷിക്കാരായ വിദ്യാർത്ഥികളെയും പേപ്പർ പേന, കുടകൾ എന്നിവയുടെ നിർമ്മാണ വിതരണത്തിലൂടെ സ്വന്തം നിലയിൽ ഉപജീവനം കണ്ടെത്തി വരുന്ന ഭിന്ന ശേഷിക്കാരനായ തെക്കൻ ഷൗക്കത്ത്‌ എന്നിവരെയും ആദരിച്ച്‌ എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളിൽ ഭിന്ന ശേഷി ദിനാചരണം നടത്തി.

Advertisment

publive-image

ഭിന്നശേഷി സൗഹൃദ അന്തരീക്ഷം ശക്തിപ്പെടുന്ന വിധത്തിൽ ചിത്രരചനാ മത്സരം, പോസ്റ്റർ നിർമ്മാണ മത്സരം, പ്രത്യേക അസംബ്ലി, സഹപാഠി യോഗം, ഭിന്നശേഷിക്കാരെ ആദരിക്കൽ, കുട്ടികളുടെ കലാവിരുന്ന്, അനുഭവങ്ങൾ പങ്കുവെക്കൽ, സമ്മാനദാനം തുടങ്ങിയവ സംഘടിപ്പിച്ചു.

പി ടി എ പ്രസിഡണ്ട് ഒ.ഫിറോസ് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ എൻ അബ്ദുന്നാസർ അധ്യക്ഷത വഹിച്ചു.

കിണർ പണിക്കിടെ വീണ്‌ നട്ടെല്ലിനു പരിക്കു പറ്റി വീൽ ചെയറിൽ ആയെങ്കിലും കടലാസ്സ് പേനകളും, കുടകളും നിർമിച്ചു ഉപജീവന മാർഗ്ഗം കണ്ടെത്തുന്ന തെക്കൻ ഷൗക്കത്ത് വിദ്യാർത്ഥികളുമായി സംവദിച്ചു.

സ്റ്റാഫ്‌ സെക്രട്ടറി കെ മുഹമ്മദ് ഹനീഫ, അധ്യാപകരായ എം.ഷീന, എ.കബീർ, എസ് ഉണ്ണികൃഷ്ണൻ, പി. ദിലീപ്, സക്കീന കെ ടി, സി. സിദ്ദിഖ്, അഷ്‌'റഫ്‌, കെ. യൂനസ്‌ സലീം, റിസോഴ്സ് അധ്യാപിക പി.ദിവ്യ എന്നിവർ പ്രസംഗിച്ചു.

ഭിന്നശേഷി വിദ്യാർത്ഥി പി.പി. ആദിൽ ഹാമിദ് പ്രാർത്ഥനാ ഗീതം ആലപിച്ചു.

Advertisment