Advertisment

എടത്തനാട്ടുകര ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ സ്കൗട്ട്സ് ആന്റ് ഗൈഡ്സ് വിദ്യാർത്ഥികളുടെ "ഓർമ്മ മരം" ശ്രദ്ധേയമായി

New Update

എടത്തനാട്ടുകര:  ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആന്റ്ഗൈഡ് വിദ്യാർത്ഥികളുടെ പരിസ്ഥിതി ദിനാഘോഷം വേറിട്ടതായി.

Advertisment

സ്കൂളിൽ നിന്നും പഠനം പൂർത്തിയാക്കിയ സ്കൗട്ട്, ഗൈഡ് അംഗങ്ങൾ ഒരുമിച്ചു കൂടി ഓർമ്മമരം നട്ടുപിടിപ്പിച്ചു.

ആഗോള താപനത്തിനും, കുടിവെള്ള ക്ഷാമത്തിനുമുള്ള യഥാർത്ഥ പരിഹാരം ചെടികൾ നട്ടുപിടിപ്പിക്കുകയാണ് എന്ന സന്ദേശം സമൂഹത്തിൽ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

publive-image

ഓർമ്മ മരം നടീലിന് പ്രധാനാധ്യാപകൻ എൻ.അബ്ദുന്നാസർ, സ്കൗട്ട് മാസ്റ്റർ മുഹമ്മദ് അൻവർ.ഒ, ഗൈഡ് ക്യാപ്റ്റൻ ജലജകുമാരി.വി എന്നിവർ നേതൃത്വം നൽകി.

സ്കൗട്ട്സ് ആന്റ് ഗൈഡ്സ് യൂണിറ്റിന്റെ കീഴിലുള്ള ഹരിതസേനാംഗങ്ങൾ സ്കൂളിനു പരിസരത്തുള്ള 500 വീടുകളിൽ സന്ദർശനം നടത്തി ഫല വൃക്ഷ തൈകൾ നട്ട് പിടിപ്പിക്കും.

പദ്ധതിക്ക് ട്രൂപ്പ് ലീഡർ അസീം സാനു, കമ്പനി ലീഡർ ഫാത്തിമത്ത് ഫാരിസ, അഫ്സാൻ.എം, ഫെമിത.കെ എന്നിവർ നേതൃത്വം നൽകി.

Advertisment