Advertisment

മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി പ്രളയ ബാധിതർക്ക് സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർഥികളുടെ സാന്ത്വനം കലാവിരുന്ന്

New Update

എടത്തനാട്ടുകര:  പ്രളയ ദുരന്തങ്ങളിൽ വീടും, വരുമാനവും,പുരയിടവും നഷ്ടപ്പെട്ട് താൽക്കാലിക ക്യാമ്പിൽ താമസിക്കുന്ന ആദിവാസി കുടുംബങ്ങൾക്ക് ആശ്വാസമേകി എടത്തനാട്ടുക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട്സ് ആന്റ് ഗൈഡ്സ് വിദ്യാർഥികളുടെ സാന്ത്വനം കലാവിരുന്ന് ശ്രദ്ധേയമായി. അന്താരാഷ്ട്ര മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായാണ് കലാവിരുന്ന് സംഘടിപ്പിച്ചത്.

Advertisment

publive-image

എടത്തനാട്ടുകര മൂച്ചിക്കലിൽ ആദിവാസി കുടുംബങ്ങൾക്കായി തയ്യാറാക്കിയ താൽക്കാലിക ദുരിതാശ്വാസ ക്യാമ്പിൽ സംഘടിപ്പിച്ച കലാവിരുന്ന് അലനല്ലൂർ ഗ്രാമപഞ്ചായത്ത് അംഗം കെ.പി. യഹിയ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർ സി. മുഹമ്മദലി മാസ്റ്റർ, പി.ടി.എ പ്രസിഡണ്ട് ഒ.ഫിറോസ് പ്രധാനാധ്യാപകൻ എൻ.അബ്ദുൽ നാസർ, സ്കൗട്ട്മാസ്റ്റർ ഒ.മുഹമ്മദ് അൻവർ, സി.ജി.വിപിൻ, അഞ്ജന, സംഗീത എന്നിവർ സംസാരിച്ചു.

publive-image

സ്കൗട്ട്സ് ആന്റ് ഗൈഡ്സ് അംഗങ്ങളുടെ കലാപരിപാടികൾ, നാടൻപാട്ടുകൾ, ഒപ്പന, മിമിക്രി ആദിവാസി കുടുംബങ്ങളുടെ ഗാനങ്ങൾ, നൃത്തങ്ങൾ, ലഹരിക്കെതിരെയുള്ള ബോധവൽക്കരണം എന്നിവ സംഘടിപ്പിച്ചു.

ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസുകൾ, കൗൺസിലിംഗ് ക്ലാസ്സുകൾ എന്നിവ സംഘടിപ്പിച്ചു . ട്രൂപ്പ ലീഡർ ആസിംസാനു, കമ്പനി ലീഡർ ഫാത്തിമ ഫാരിസ, പട്രോൾ ലീഡർമാരായ മിഷാൽ എസ് ഹുസൈൻ, റംഷി റഹ്മാൻ, പി.പി.അഫ്റ, കൃഷ്ണ എം വാര്യർ എന്നിവർ നേതൃത്വം നൽകി.

Advertisment