Advertisment

എടത്തനാട്ടുകര ജി.ഒ.എച്ച്‌.എസിൽ പഠനവൈകല്യ നിർണ്ണയ ശിൽപശാല സമാപിച്ചു

author-image
സമദ് കല്ലടിക്കോട്
Updated On
New Update

മണ്ണാർക്കാട്:   വിദ്യാർത്ഥികളിൽ കണ്ടുവരുന്ന പഠന വൈകല്യങ്ങളെക്കുറിച്ച് ബോധവാൻമാരാകുക, അർഹതയുള്ള കുട്ടികൾക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെ എടത്തനാട്ടുകര കോട്ടപ്പള്ള ഗവ. ഓറിയന്റൽ ഹൈസ്കൂളിൽ അധ്യാപകർക്കായി സംഘടിപ്പിച്ച പഠനവൈകല്യ നിർണ്ണയ

ശിൽപശാല സമാപിച്ചു.

Advertisment

publive-image

സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ശിൽപശാല പ്രധാനാധ്യാപകൻ എൻ. അബ്ദുൾ നാസർ ഉൽഘാടനം ചെയ്തു. കെ.പി. യൂനസ്‌ അധ്യക്ഷത വഹിച്ചു. പഠന വൈകല്യത്തിന്റെ കാരണങ്ങൾ, സവിശേഷതകൾ, വിഭാഗങ്ങൾ, കണ്ടെത്തുന്ന രീതികൾ, അസസ്മെന്റ് ടൂൾ എന്നിവയെക്കുറിച്ച്‌ റിസോഴ്സ്‌ പേഴ്സൺ പി.ദിവ്യ ക്ലാസ്സെടുത്തു.

publive-image

അധ്യാപകരായ കെ.ടി.സിദ്ധീഖ്‌, എസ്‌.ആർ.ജി കൺവീനർ വിനീത തടത്തിൽ, എ.സൗമിനി എന്നിവർ പ്രസംഗിച്ചു.

Advertisment