Advertisment

മലയാളം പാഠഭാഗത്തിന്റെ ഭാഗമായി കുട്ടികളുടെ നേതൃത്വത്തിൽ സദ്യവട്ടം

author-image
സമദ് കല്ലടിക്കോട്
Updated On
New Update

എടത്തനാട്ടുകര:  മാതാപിതാക്കളുടെ സഹായത്തോടെ വീട്ടില്‍ നിന്നും തയ്യാറാക്കി കൊണ്ട് വന്ന 28 (ഇരുപത്തെട്ട്) വിഭവങ്ങള്‍ സഹപാഠികള്‍ക്ക് പങ്ക് വച്ച് എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ. എല്‍. പി. സ്‌കൂളിലെ നാലാം ക്ലാസ്സുകാര്‍ ഒരുക്കിയ സദ്യവട്ടം വിദ്യാര്‍ഥികള്‍ക്ക് പുതിയ അനുഭവമായി.

Advertisment

publive-image

താളും തകരയും മലയാളം പാഠഭാഗത്തിന്റെ ഭാഗമായാണ് സ്‌കൂള്‍ മന്ത്രിസഭയുടെ കീഴില്‍ വിഭവസമൃദ്ധമായ സദ്യ ഒരുക്കിയത്. ആറ് വിധം അച്ചാറുകള്‍, അവിയല്‍, ആറ് തരം ഉപ്പേരി, എരിശ്ശേരി, സാമ്പാര്‍, പപ്പടം, ചമ്മന്തി, മോര്, രസം, കൂട്ടുകറി, പുളിശ്ശേരി, പുളിയിഞ്ചി, പഴം, എന്നിങ്ങനെയുള്ള വിഭവങ്ങള്‍ വീട്ടില്‍ നിന്നും കൊണ്ടു വന്ന വാഴ ഇലയില്‍ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് വിളമ്പി. നിലത്ത് ചമ്രം പടിഞ്ഞിരുന്നാണ് എല്ലാവരും സദ്യ ഉണ്ടത്.

സ്‌കൂളില്‍ നടപ്പിലാക്കിയ എന്റെ കറി എന്റെ മുറ്റത്ത് ജൈവപച്ചക്കറി ഉല്‍പ്പാദന പദ്ധതിയിലൂടെ വിളയിച്ച വിഷ രഹിത നാടന്‍ പച്ചക്കറി ഇനങ്ങളാണ് സദ്യ വട്ടം ഒരുക്കാന്‍ മിക്ക വിദ്യാര്‍ഥികളും ഉപയോഗിച്ചത്.

publive-image

പ്രധാനാധ്യാപിക എ. സതീ ദേവി, സീനിയര്‍ അസിസ്റ്റന്റ് സി. കെ. ഹസീന മുംതാസ്, അധ്യാപകരായ പി. അബ്ദുസ്സലാം, എന്‍. അലി അക്ബര്‍, എ. സീനത്ത്, കെ. രമാ ദേവി, പി. ജിഷ, ഇ. ഷബ്‌ന, ഇ. പ്രിയങ്ക, ടി. പി. മുഫീദ, കെ. ഷീബ, സ്‌കൂള്‍ മുഖ്യമന്ത്രി എം. ഷദ, സ്‌കൂള്‍ ഉപ മുഖ്യമന്ത്രി പി. അമന്‍ സലാം, സ്‌കൂള്‍ ലീഡര്‍ പി. ജൗഹര്‍, ഡെപ്യൂട്ടി ലീഡര്‍ സി. അനഘ, വിദ്യാര്‍ഥികളായ കെ. അഭിഷേക്, കെ. മുഹമ്മദ് ലബീബ്, പി. അഷ്മില്‍, പി. അജ്‌വദ്, വി. ടി. ലിയാന, കെ. റിഷാന്‍, എം. ടി. അഞ്ജനാ സുജിത്ത് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കി.

Advertisment