Advertisment

കണ്ണില്ലാത്തവരോട് സഹാനുഭൂതി കാണിക്കൂ.. കാഴ്ച നഷ്ടപ്പെടുന്നവരെ ആ വിപത്തില്‍ നിന്ന് രക്ഷിക്കൂ..

New Update

എടത്തനാട്ടുകര:  ലോക കാഴ്ച ദിനാചരണത്തിന്റെ ഭാഗമായി കാഴ്ചയില്ലാത്തവര്‍ക്ക് കൈത്താങ്ങേകണമെന്ന സന്ദേശവുമായി എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ. എല്‍. പി. സ്‌കൂളില്‍ സംഘടിപ്പിച്ച ലോക കാഴ്ച ദിനാചരണം ശ്രദ്ധേയമായി.

Advertisment

publive-image

കാഴ്ചയില്ലാത്തവരുടെ ദു:ഖവും വ്യാകുലതകളും വിദ്യര്‍ഥി തലമുറയെ പരിചയപ്പെടുത്തുക, അന്ധതയെക്കുറിച്ചും കാഴ്ചാ വൈകല്യങ്ങളെക്കുറിച്ചും വിദ്യാര്‍ഥികളെയും പൊതു സമൂഹത്തെയും ബോധവല്‍ക്കരിക്കുക എന്നീ ലക്ഷ്യങ്ങളോടെ സ്‌കൂള്‍ മന്ത്രിസഭയിലെ വിദ്യാഭ്യാസ വകുപ്പിനു കീഴിലാണ് ദിനാചരണം സംഘടിപ്പിച്ചത്.

ദിനാചരണത്തിന്റെ ഭാഗമായി അധ്യാപകരും വിദ്യാര്‍ഥികളും രണ്ട് മിനിറ്റ് കണ്ണടച്ചു നിന്ന് കാഴ്ചയില്ലാത്തവരുടെ വിഷമങ്ങളും പ്രയാസങ്ങളും ഓര്‍ത്തെടുത്തു. പ്രധാനാധ്യാപിക എ. സതീ ദേവി ദിനാചരണം ഉല്‍ഘാടനം ചെയ്തു. സീനിയര്‍ അസിസ്റ്റന്റ് സി. കെ. ഹസീനാ മുംതാസ് അധ്യക്ഷത വഹിച്ചു. അധ്യാപകരായ പി. അബ്ദുസ്സലാം, പി. ജിഷ എന്നിവര്‍ ക്ലാസ്സെടുത്തു.

കെ. സുനില്‍ ബാബു, അധ്യാപകരായഎ. സീനത്ത്, കെ. രമാ ദേവി, ഇ. ഷബ്‌ന, സി. നൗഫീറ, പി. പ്രിയ, ഇ. പ്രിയങ്ക, ടി. പി. മുഫീദ, കെ. ഷീബ, സ്‌കൂള്‍ ലീഡര്‍ പി. ജൗഹര്‍,ഡെപ്യുട്ടി ലീഡര്‍ സി. അനഘ, സ്‌കൂള്‍ മുഖ്യമന്ത്രി എം. ഷദ,സ്‌കൂള്‍ ഉപ മുഖ്യമന്ത്രി പി. അമന്‍ സലാം എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കി. ഒക്ടോബര്‍ മാസത്തിലെ രണ്ടാമത്തെ വ്യാഴാഴ്ചയാണ് ലോകാരോഗ്യ സംഘടനയുടെ കീഴില്‍ ലോക കാഴ്ച ദിനം ആചരിക്കുന്നത്.

Advertisment