Advertisment

എലപ്പുള്ളിയെ മരുഭൂമിയാക്കാൻ അനുവദിക്കില്ല. ബ്ലൂവറി അനുമതി റദ്ദാക്കും വരെ ബിജെപി പ്രക്ഷോഭം

New Update

പാലക്കാട്:  വരൾച്ചാബാധിത മേഖലയായ എലപ്പുള്ളിയിലെ ബ്ലൂവറിക്ക് സർക്കാർ നൽകിയ അനുമതി റദ്ദാക്കണമെന്ന് ആവശ്യവുമായി ബിജെപി തുടർ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കും. എലപ്പുള്ളിയെ മരുഭൂമിയാക്കാൻ അനുവദിക്കില്ലെന്ന മുദ്രാവാക്യമുയർത്തി പഞ്ചായത്ത് തലത്തിൽ ജനജാഗ്രതയാത്ര സംഘടിപ്പിക്കും.

Advertisment

publive-image

പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളിലും പദ്ധതിക്കുള്ള അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വാഹന പ്രചരണ യാത്ര കടന്നുചെല്ലും. ഒക്ടോബർ 10 ന് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ.എ.എൻ.രാധാകൃഷ്ണൻ സർക്കാർ അനുമതി നൽകിയിട്ടുള്ള നിർദ്ദിഷ്ട പദ്ധതിപ്രദേശം സന്ദർശിക്കും. തുടർന്നുള്ള ദിവസങ്ങളിൽ കുടുംബയോഗങ്ങൾ, ധർണകൾ തുടങ്ങിയവ സംഘടിപ്പിക്കും.

എലപ്പുള്ളിയിൽ ചേർന്ന യോഗം ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.ഇ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ സെക്രട്ടറി .പി.രാജീവ് സമരപരിപാടികൾ വിശദീകരിച്ചു. സംസ്ഥാന സമിതി അംഗം കെ.ശ്രീധരൻ, എൻ.ഷണ്മുഖൻ, പി.ബി.പ്രതാപൻ, കൃഷ്ണദാസ്, എൻ.ബാലചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

Advertisment