Advertisment

പരിസ്ഥിതി വാരാചരണം: പ്ലാച്ചിമട സമരപന്തലിനടുത്ത് തൈ നട്ടു

New Update

പാലക്കാട്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്ലാച്ചിമട കോള വിരുദ്ധ സമരപന്തലിന് സമീപം തൈ നട്ടു. ചെയർമാൻ വിളയോടി വേണുഗോപാൽ പരിസ്ഥിതി ദിന സന്ദേശം നൽകി.

Advertisment

publive-image

പ്രകൃതിയെയും പരസ്ഥിതിയെയും ഭൂമിയുടെ ആവാസവ്യവസ്ഥയെയും പരിഗണിക്കാത്ത വികസനത്തിന്റെ ഫലമാണ് പ്രളയമുൾപ്പെടെയുള്ള ദുരന്തങ്ങൾക്ക് കാരണമെന്നും ലാഭക്കൊതിയൻമാരായ കുത്തകകൾക്ക് പ്രകൃതി വിഭവങ്ങൾ തീറെഴുതി കൊടുക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

publive-image

സമരസമിതി നേതാക്കളായ ശക്തിവേൽ, തങ്കവേലു, കന്നിയമ്മാൾ, പാപ്പാമ്മാൾ, മുരുകൻ സാമൂഹിക പ്രവർത്തകരായ സെയ്ത് പറക്കുന്നം, അനീഷ് അഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.

Advertisment