എഴുത്തുപെട്ടി മത്സരവിജയികളെ അനുമോദിച്ചു

സമദ് കല്ലടിക്കോട്
Wednesday, October 31, 2018

കല്ലടിക്കോട്:  വിദ്യാർത്ഥികളിൽ വായനയെയും രചനകളെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ലൈബ്രറികൌണ്‍സില്‍ നടപ്പാക്കുന്ന എഴുത്തുപെട്ടി പദ്ധതി കല്ലടിക്കോട് ഫ്രെണ്ട്സ് ലൈബ്രറിയുടെ കീഴിൽ പുരോഗമിക്കുന്നു.

വിവിധ സ്കൂളുകളില്‍ നടപ്പാക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി കല്ലടിക്കോട് യു.പി.സ്‌കൂളിലും പദ്ധതി നടത്തി. കുട്ടികള്‍ വായിക്കുന്ന പുസ്തകങ്ങളെക്കുറിച്ച് അവര്‍ തയ്യാറാക്കുന്ന ആസ്വാദനക്കുറിപ്പുകള്‍ സ്കൂളില്‍ പ്രത്യേകം തയ്യാറാക്കുന്ന എഴുത്തുപെട്ടിയില്‍ നിക്ഷേപിക്കും. ഇങ്ങനെ ലഭിക്കുന്ന കുറിപ്പുകളില്‍ നിന്ന് ഓരോ മാസവും തെരഞ്ഞെടുക്കുന്ന കുറിപ്പിന് സമ്മാനം നല്‍കും.

ഫ്രണ്ട്സ് ക്ലബ്ബ് ലൈബ്രറി കല്ലടിക്കോട് എയുപി സ്ക്കൂളിൽ സ്ഥാപിച്ച എഴുത്തുപെട്ടിയിലെ മികച്ച വായനക്കുറിപ്പുകൾക്കാണ് സമ്മാനങ്ങൾ നൽകിയത് . മീവൽ മറിയ ,തബ്സീറ, സഞ്ജന എന്നിവർ വിജയികളായി.സ്ക്കൂൾ വിദ്യാരംഗം കൺവീനർ പ്രസന്ന ടീച്ചർ സമ്മാനങ്ങൾ നൽകി .ശോഭന ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി പ്രസിഡന്റ് സി.കെ രാജൻ മാസ്റ്റർ നേതൃത്വം നൽകി.

×