Advertisment

ഡെക്കലോഗ് രാജ്യാന്തര വനിതാ ചലച്ചിത്രോത്സവം മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ

New Update

നിത സംവിധായകരുടെയും, ഒപ്പം വനിതാ പ്രമേയങ്ങൾക്ക് പ്രാധാന്യമുള്ള ചലച്ചിത്രങ്ങളുടെയും പ്രദർശനവുമായിരാജ്യാന്തര വനിതാ ചലച്ചിത്രോത്സവത്തിന് മണ്ണാർക്കാടും വേദിയാകുന്നു.

Advertisment

ഫെഡറേഷൻ ഓഫ്ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യ(കേരളം),കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, മണ്ണാർക്കാട് താലൂക്ക് റഫറൻസ് ലൈബ്രറിഫിലിം ക്ലബ്ബ്, പാലക്കാട് പ്രഗതി എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന രാജ്യാന്തര വനിതാ ചലച്ചിത്രോത്സവം ജനുവരി 31,ഫെബ്രുവരി 1, 2 തിയ്യതികളിൽ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും.

publive-image

പെൺ സിനിമാ അനുഭവങ്ങളെയോ സാന്നിധ്യത്തെയോ പൊതുവെ ചർച്ചക്കെടുക്കാത്ത പശ്ചാത്തലത്തിലാണ്, സ്ത്രീ കേന്ദ്രീകൃതമായലോകസിനിമ , ഡോക്യുമെന്ററി, ആനിമേഷൻ, ഇന്ത്യൻ സിനിമ തുടങ്ങിയ വിഭാഗങ്ങളിൽ 12 ചിത്രങ്ങളുടെപ്രദർശനവും ഓപ്പൺഫോറവുംഒരുക്കുന്നത്.ഡെലിഗേറ്റ് ഫീജനറൽ- 300 രൂപയും,

വിദ്യാർത്ഥികൾക്ക്150 രൂപയുമാണ്. ഫിലിം സൊസൈറ്റി വാർഷിക അംഗത്വം കൂടി ഉൾപ്പെടുന്നതാണ് 300 രൂപ പ്രവേശന പാസ്. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.എൻ മോഹനൻ മാസ്റ്റർഫെസ്റ്റിവൽ ഡയറക്ടർ നിമിഷ ക്ക്നൽകി ഡെലിഗേറ്റ് പാസ് വിതരണ ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ സിനിമാ നിരൂപകൻ ജി.പി രാമചന്ദ്രൻ , രമേശൻ മാസ്റ്റർ, അച്ചുതനുണ്ണി പി, ചന്ദ്രൻ കെ,വസന്തകുമാരി, ലിസി രാംദാസ് തുടങ്ങിയവർ പങ്കെടുത്തു. പലതലത്തിൽ സിനിമയിൽ സംഭവിക്കുന്ന സ്ത്രീപക്ഷ മാറ്റങ്ങളെ പരിചയപ്പെടുത്താനാണ് പെൺ സിനിമ എന്ന ഈ മേളയിലൂടെ ഡെക്കലോഗ് ശ്രമിക്കുന്നത്.

publive-image

സ്ത്രീകേന്ദ്രപ്രമേയവുംസ്ത്രീനിർമിത സിനിമയും സ്ത്രീകാണുന്ന സിനിമയും ഉൾപ്പെടുന്ന ചലച്ചിത്രമേളമണ്ണാർക്കാടിന് മികച്ചൊരു സൗന്ദര്യ ഭാവുകത്വഅനുഭവമാകും.ചലച്ചിത്ര മേളയുടെ ഉദ്ഘാടനം ജനുവരി 31ന് പകൽ നാലുമണിക്ക്ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്ഒ . പി. ഷെരീഫ് നിർവഹിക്കും.

നാടക സിനിമാ നിരൂപകഅനു പാപ്പച്ചൻമുഖ്യ പ്രഭാഷണം നടത്തും. ഫെബ്രവരി 1, 2 തീയ്യതികളിൽ ശ്രദ്ധേയമായ ചലച്ചിത്രങ്ങളുടെ പ്രദർശനവും'വെള്ളിത്തിരയിലെ പെൺകാഴ്ച'ഓപ്പൺ ഫോറവും നടക്കും. ഫെബ്രുവരി 2 ന് നടക്കുന്ന സമാപന ചടങ്ങ്മുനിസിപ്പൽ ചെയർപേഴ്സൺ കെ.സുബൈദ ഉദ്ഘാടനം ചെയ്യും.

അന്വേഷണങ്ങൾക്ക്: 944799595, 99447924052

Advertisment